കക്കട്ടിൽ: കക്കട്ടിൽ ടൗണിലെ സഹകരണ ബാങ്ക് പരിസരത്തുള്ള ശോഭ ജ്വല്ലറിയിൽ കവർച്ചശ്രമം. ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് മോഷ്ടാവ് ജ്വല്ലറിയുടെ മുൻഭാഗത്തെ ഷട്ടറിെൻറ പൂട്ടുകൾ തുറന്ന് അകത്തുകയറിയത്. സ്വർണാഭരണങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിെൻറ വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ ആഭരണങ്ങൾ നഷ്ടപ്പെട്ടില്ല. മുഖംമറച്ച നിലയിൽ ഒരാൾ മൂന്ന് മണിക്കൂറോളം വാതിൽ തുറക്കാൻ ശ്രമം നടത്തിയതായി സി.സി ടി.വി കാമറകളിൽ പതിഞ്ഞ ചിത്രങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. ജ്വല്ലറിക്കകത്തെ മേശയിൽ കുറച്ചു പൈസയും ഒരു വെള്ളി പാദസരവും ഉണ്ടായിരുന്നെങ്കിലും അവയൊന്നും മോഷ്ടാവ് എടുത്തില്ല. മേശയിലുള്ള രൂപ എടുത്തെങ്കിലും പിന്നീട് അത് തിരികെ മേശയിൽ തന്നെ വെക്കുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷണശ്രമം പരാജയപ്പെട്ടതോടെ പുറത്തിറങ്ങിയ മോഷ്ടാവ് ജ്വല്ലറിയുടെ ഷട്ടർ മുമ്പത്തെപ്പോലെ പൂട്ടിയാണ് സ്ഥലംവിട്ടത്. ഇതിനിടയിൽ ഷട്ടറിെൻറ പൂട്ടുകൾ പരസ്പരം മാറിപ്പോയി. ജ്വല്ലറി തുറക്കാനെത്തിയവരാണ് ഷട്ടറിെൻറ രണ്ടു പൂട്ടുകളും പരസ്പരം മാറിയതായി ശ്രദ്ധിക്കുന്നത്. സി.സി ടി.വി പരിശോധിച്ചപ്പോഴാണ് മോഷണശ്രമം നടന്നതായി മനസ്സിലാവുന്നത്. കുറ്റ്യാടി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. മണ്ണിടിച്ചിൽ: രണ്ട് കുടുംബങ്ങൾക്ക് അന്തിയുറങ്ങാൻ കഴിയാതായി കുറ്റ്യാടി: അടുക്കത്ത് വണ്ണത്താങ്കണ്ടി പറമ്പിൽ മണ്ണിടിഞ്ഞ് ഒരു വീട് തകരുകയും മറ്റൊന്ന് തകർച്ചയിലും ആയതിനാൽ രണ്ട് കുടുംബങ്ങൾക്ക് ഏതാനും ദിവസമായി അന്തിയുറങ്ങാനാവാത്ത സ്ഥിതി. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ പാലോങ്കാവിൽ നിയാസിെൻറ വീടിെൻറ പിൻഭാഗം പറ്റെ തകർന്നു. ഉയരത്തിൽനിന്ന് മണ്ണും കല്ലും പതിച്ച് ചുമർ, ജാലകം, കക്കൂസ് എന്നിവ തകരുകയായിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ മുകൾ ഭാഗത്തുള്ള ജമാലിെൻറ വീടും അപകടനിലയിലായി. ഇരു വീട്ടുകാരും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസം. തകർന്ന മൺമതിൽ കെട്ടി സംരക്ഷിക്കാൻ 10 ലക്ഷം രൂപയോളം ചെലവുവരും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഭാരവാഹികൾ, റവന്യൂ അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. അതിനിടെ മഹല്ല് കമ്മിറ്റി ആഭിമുഖ്യത്തിൽ മഹല്ല് നിവാസികൾ കഴിഞ്ഞദിവസം യോഗം ചേർന്ന് കുടുംബത്തിനെ സഹായിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു. വൈസ് ചെയർമാൻ മേനിക്കണ്ടി അബ്ദുല്ല അധ്യക്ഷതവഹിച്ചു. foto: KTD 3 .jpg ktd3a.jpg അടുക്കത്ത് മണ്ണിടിഞ്ഞ് തകർന്ന പാലോങ്കാവിൽ നിയാസിെൻറ വീട്. മുകളിൽ അപകടനിലയിൽ ജമാലിെൻറ വീടും കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.