കടയിൽനിന്ന് നിരോധിത ലഹരിവസ്തുക്കൾ പിടിച്ചു

കടയിൽനിന്ന് നിരോധിത ലഹരിവസ്തുക്കൾ പിടിച്ചു പേരാമ്പ്ര: ടാക്സി സ്റ്റാൻഡ് പരിസരത്തുള്ള ഉദയ ജ്വല്ലറി വർക്സിൽ സൂക്ഷിച്ച നിരോധിത ലഹരി വസ്തുക്കൾ പൊലീസ് പിടികൂടി. സ്ഥാപന നടത്തിപ്പുകാരൻ സംഭവവുമായി ബന്ധപ്പെട്ട് മുതുവണ്ണാച്ച സ്വദേശി വിജയനെ (51) പൊലീസ് അറസ്റ്റുചെയ്തു. രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.ഐമാരായ ദിലീഷ് സാട്ടോ, ദിനേശ്, സി.പി.ഒമാരായ അജീഷ്, മുനീർ, ബഷീർ, രാജേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ലഹരി ഉൽപന്നങ്ങൾ കണ്ടെടുത്തത്. 190 പാക്കറ്റ് ഹാൻസ്, 85 പാക്കറ്റ് കൂൾലിപ്പ് എന്നിവ സ്ഥാപനത്തിൽനിന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. വീട്ടമ്മയെ മർദിച്ചവർക്കെതിരെ കേസെടുത്തില്ലെന്ന് പരാതി പേരാമ്പ്ര: വീട്ടമ്മയെ മർദിച്ചവർക്കെതിരെ മേപ്പയൂർ പൊലീസ് കേസെടുത്തില്ലെന്ന് പരാതി. ആവള കുട്ടോത്ത് നിരയിൽ രതിയാണ് (46) പൊലീസിനെതിരെ വടകര റൂറൽ എസ്.പിക്ക് പരാതി നൽകിയത്. ജൂൺ അഞ്ചിനാണ് പന്തിരിക്കര സ്വദേശികളായ മൂന്നുപേർ തനിച്ച് താമസിക്കുന്ന രതിയെ വീട്ടിൽ കയറി മർദിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ മൊഴി മെഡിക്കൽ കോളജ് പൊലീസ് രേഖപ്പെടുത്തുകയും മേപ്പയൂർ പൊലീസിന് കൈമാറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. Photo: KPBA 6 പിടികൂടിയ ലഹരിവസ്തുക്കൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT