കോഴിക്കോട്: നവാഗത ചലച്ചിത്ര സംവിധായകനുള്ള ഇന്ദിര ഗാന്ധി ദേശീയ ചലച്ചിത്ര പുരസ്കാരവും ജസരി ഭാഷയിലെ മികച്ച സിനിമക്കുള്ള ദേശീയ പുരസ്കാരവും നേടിയ ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥി സന്ദീപ് പാമ്പള്ളിക്ക് കോളജും പൂർവ വിദ്യാർഥി സംഘടനയും സംയുക്തമായി സ്വീകരണം നൽകി. കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, അവാർഡ് ജേതാവ് പാമ്പള്ളിക്ക് പൊന്നാടയും മെമെേൻറായും സമർപ്പിച്ചു. പൂർവ വിദ്യാർഥി സംഘടന പ്രസിഡൻറ് പ്രഫ. ശോഭീന്ദ്രൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ടി. രാമചന്ദ്രൻ, കട്ടയാട്ട് വേണുഗോപാൽ, െക.വി. ദേവകുമാർ, പി. രവീന്ദ്രൻ, അക്ഷയ് എസ്. കുമാർ, ജോഷി രവി, സരിത പ്രസാദ്, സന്ദീപ് പാമ്പള്ളി എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി വി. സജീവ് സ്വാഗതവും ട്രഷറർ ദീപക് നായർ നന്ദിയും പറഞ്ഞു. പരിശീലന പരിപാടി കോഴിക്കോട്: ലെൻസ്ഫെഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാൻ സമർപ്പണ പരിശീലന പരിപാടി റീജനൽ ടൗൺ പാനിങ് ഒാഫിസർ അബ്ദുൽ മാലിക് ഉദ്ഘാടനം ചെയ്തു. െലൻസ്ഫെഡ് ജില്ല പ്രസിഡൻറ് സി. സനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ബിൽഡിങ് റൂൾ കമ്മിറ്റി കൺവീനർ ടി. ജാബിർ ക്ലാസെടുത്തു. ഡോ. യു.എ. ഷെബീർ, കെ. സലീം, പി. മമ്മദ്കോയ, രജീഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.എച്ച്. ഹാരിസ് സ്വാഗതവും ട്രഷറർ പി.ജെ. ജൂഡ്സൺ നന്ദിയും പറഞ്ഞു. അനുമോദിച്ചു കക്കോടി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ കക്കോടിയിലെ പൂർവ അധ്യാപക -അനധ്യാപക സംഘടനയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഹെഡ്മാസ്റ്റർ കെ. പ്രദീപൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ചന്ദ്രൻ കയ്യട്ടയിൽ അധ്യക്ഷത വഹിച്ചു. എ. അബൂബക്കർ, സരിൻകുമാർ, എൻ.എം. സിജി, കെ.കെ. സാന്ദ്ര, ശ്യാംലാൽ എന്നിവർ സംസാരിച്ചു. പി. ഗോപിനാഥൻ സ്വാഗതവും പി.കെ. ശ്രീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.