വായനദിനം ആചരിച്ചു

മാവൂര്‍: വായനദിനത്തോടനുബന്ധിച്ച് മാവൂര്‍ ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറി വായനക്കാരുടെ സംഗമവും പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വളപ്പില്‍ റസാക്ക് അധ്യക്ഷതവഹിച്ചു. ലൈബ്രറി ആധുനികവത്കരിക്കുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും ഗ്രാമപഞ്ചായത്തി​െൻറ പരിഗണനയിലുണ്ടെന്നും വായനക്കാരുടെ സൗകര്യത്തിനനുസരിച്ച് ആവശ്യമെങ്കില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സി. വാസന്തി വിജയന്‍, കെ. കവിതാഭായി, കെ. ഉസ്മാന്‍, ലൈബ്രേറിയന്‍ ഐ.പി. വിശ്വന്‍, വി. ജേക്കബ്, കെ. കുഞ്ഞാലി, രവീന്ദ്രൻ അരയങ്കോട്‍, കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രേരക് പി.എം. സുബൈദ നന്ദി പറ‍ഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT