കോഴിക്കോട്: സ്നേഹം കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഴ്ചവട്ടം ഗവ. എൽ.പി സ്കൂൾ, ഹൈസ്കൂളിലെ അർഹതപ്പെട്ട കുട്ടികൾക്ക് ഒരു വർഷത്തേക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പത്താംക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു. സ്നേഹം കൂട്ടായ്മ കൺവീനർ ബി.കെ. പ്രേമൻ അധ്യക്ഷതവഹിച്ചു. ഡോ. കെ.വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. മരക്കാട്ട് ബാബു, ഇഖ്ബാൽ, ജിേജഷ്, രഹന, സബിത ശേഖർ, ശുെഎബ് എന്നിവർ സംസാരിച്ചു. വിത്ത് വിതരണം ബേപ്പൂർ: 'ഒാണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിപ്രകാരം േബപ്പൂർ കൃഷിഭവൻ പരിധിയിൽപ്പെട്ട കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് പച്ചക്കറി വിത്ത് എത്തി. ആവശ്യമുള്ളവർ ബേപ്പൂർ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. അംഗത്വ വിതരണം വേങ്ങേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ തടമ്പാട്ടുതാഴം മേഖല കമ്മിറ്റി സർവിസിൽനിന്ന് വിരമിച്ചവർക്ക് അംഗത്വം നൽകി. പി.എം. കരുണാകരൻ അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ.കെ. ഭാമിനി ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വർഗ വകുപ്പ് ഫെയർ സൂപ്രണ്ടായി പിരിഞ്ഞ കെ.കെ. രജനിക്ക് അംഗത്വം നൽകി. സംസ്ഥാന കൗൺസിലർ എൻ. ഭാസ്കരൻ, സെക്രട്ടറി കെ.എം. കുഞ്ഞികോയ, പി. വിശ്വനാഥൻ, പി. രാജകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.