ഹോം ലൈബ്രറിക്ക് തുടക്കംകുറിച്ച് വായന ദിനാചരണം നടത്തി

നന്തിബസാർ: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ച് വായന ദിനാചരണം നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളോടൊപ്പം നാലാം ക്ലാസ് വിദ്യാർഥി ധനഞ്ജയ് എസ്. വാസി​െൻറ വീട്ടിലെത്തി ചിങ്ങപുരം നവരംഗ് ലൈബ്രറിയിലെ ലൈബ്രേറിയൻ കെ. വിമല ഹോം ലൈബ്രറി പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. ധനഞ്ജയ് എസ്. വാസ്, പി.കെ. അബ്ദുറഹിമാൻ, വി.ടി. ഐശ്വര്യ, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു. ഫ്ലാഗ്‌ ഓഫ്‌ പയ്യോളി: ദുൈബ ഇൻകാസ്‌ കോഴിക്കോട്‌ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ ദുരിതബാധിത മേഖലകളിലേക്കുള്ള അടിയന്തര സഹായവുമായി പോകുന്ന വാഹനത്തി​െൻറ ഫ്ലാഗ്‌ ഓഫ്‌ ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മഠത്തിൽ നാണു നിർവഹിച്ചു. ഇൻകാസ്‌ ജില്ല പ്രസിഡൻറ് ഫൈസൽ കണ്ണോത്ത് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.