അമ്പലവയൽ: സി.സി.ടി.വി കാമറയിൽ ദൃശ്യം പതിഞ്ഞതു സംബന്ധിച്ച് യുവതി നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തിങ്കളാഴ്ച രാത്രി എേട്ടാടെയായിരുന്നു ഡി.വൈ.എഫ്.െഎയുടെ നേതൃത്വത്തിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധം തുടങ്ങിയത്്. വീടിനുനേരെ സമീപവാസി സി.സി.ടി.വി കാമറ സ്ഥാപിച്ചെന്നും ഇതിൽ തെൻറ ദൃശ്യം പതിഞ്ഞെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് മഞ്ഞപ്പാറ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പരാതിക്കാരിയും സമരത്തിലുണ്ടായിരുന്നു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ ബത്തേരി സി.ഐ പരാതിയുടെ അടിസ്ഥാനത്തിൽ ഹാർഡ് ഡിസ്ക് പരിശോധിക്കാമെന്നും സൈബർ സെൽ അന്വേഷണം നടത്തുമെന്നും ഉറപ്പു നൽകി. തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. MONWDL15 അമ്പലവയൽ പൊലീസ് സ്റ്റേഷനിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.