ചുരം റോഡി​െൻറ ചുമതല മിലിറ്ററി എൻജിനീയറിങ്​ വിഭാഗത്തെ ഏൽപിക്കണം ^കെ.വി.വി.ഇ.എസ്​

ചുരം റോഡി​െൻറ ചുമതല മിലിറ്ററി എൻജിനീയറിങ് വിഭാഗത്തെ ഏൽപിക്കണം -കെ.വി.വി.ഇ.എസ് *ബദൽ പാതകൾ യാഥാർഥ്യമാക്കാൻ അധികൃതർ ഉണർന്നു പ്രവർത്തിക്കണം കൽപറ്റ: വയനാട് ചുരം റോഡി​െൻറ മേൽനോട്ടവും അറ്റകുറ്റപ്പണികളും കേന്ദ്ര മിലിറ്ററി എൻജിനീയറിങ് വിഭാഗത്തെ ഏൽപിക്കണമെന്ന് േകരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകളുടെ ചുമതല ഇപ്പോൾ നാഷനൽ ഹൈവേ ചീഫ് എൻജിനീയറുടെ കീഴിലാണ്. കേരളത്തിലെ എൻജിനീയർമാരുടെ ബുദ്ധിവൈഭവവും കാര്യശേഷിയും മുഴുവൻ ഉപയോഗിച്ചാലും ചുരം റോഡ് കുറ്റമറ്റതരത്തിൽ ഗതാഗത യോഗ്യമാക്കാൻ കഴിയില്ല. അടുത്ത കാലത്തായി കോടികൾ ചെലവഴിച്ച് നിർമാണം നടത്തിയ ചുരം റോഡി​െൻറ ശോചനീയാവസ്ഥയും ചുരം റോഡിനോടുള്ള ഹൈവേ അതോറിറ്റിയുടെ മനോഭാവവും ഇതിന് തെളിവാണ്. മഴപെയ്യുമ്പോൾ ഗതാഗതം തടസ്സപ്പെടുന്ന ചുരം റോഡ് യഥാസമയം അറ്റകുറ്റപ്പണി നടത്താനോ കുറ്റമറ്റ തരത്തിൽ സംരക്ഷിക്കാനോ ആവശ്യമായ ഒരു നിർദേശവും ഭരണകൂടത്തിന് സമർപിക്കാൻ നാഷനൽ ഹൈവേ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കാലവർഷം തുടങ്ങിയേപ്പാൾ തന്നെ ഗതാഗതം തടസ്സപ്പെട്ട് വ്യാപാരികളും ജനങ്ങളും ദുരിതത്തിലായി. ഇപ്പോൾ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയാണ് പോകുന്നത്. ചുരം റോഡ് തടസ്സപ്പെട്ടതിനാൽ വയനാട് ജില്ലയിൽ അവശ്യ വസ്തുക്കൾക്കും നിർമാണ സാമഗ്രികൾക്കും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവക്കും ക്ഷാമം അനുഭവപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിലെങ്കിലും വയനാട്ടിലേക്കുള്ള ബദൽ പാതകൾ യാഥാർഥ്യമാക്കാൻ ഭരണാധികാരികൾ ഉണർന്നു പ്രവർത്തിക്കണം. ഇപ്പോൾ വാഹനങ്ങൾ കുറ്റ്യാടി ചുരം റോഡ് വഴിയാണ് പോകുന്നത്. എല്ലാ വാഹനങ്ങളും ഈ േറാഡിലൂടെ പോയാൽ കുറ്റ്യാടി ചുരം റോഡും താമസിയാതെ തകരും. ചുരം റോഡ് തടസ്സപ്പെടുേമ്പാൾ മാത്രമാണ് ഉദ്യോഗസ്ഥരും ഭരണാധികാരികളും റോഡിൽ വരുന്നതും ബദൽ പാതയെക്കുറിച്ച് ചിന്തിക്കുന്നതും. പിന്നീട്, ചർച്ചകൾ നടത്തി വലിയ പ്രഖ്യാപനങ്ങേളാടെ അവർ മറയും. അധികാരികളുടെ ഭാഗത്തുനിന്നുള്ള ആത്മാർഥതയില്ലാത്ത നാട്യങ്ങളും വാഗ്ദാനങ്ങളും നിർത്തണം. താമരശ്ശേരി ചുരം റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കുകയും ബദൽപാത യാഥാർഥ്യമാക്കുകയും ചെയ്തില്ലെങ്കിൽ സംഘടന ശക്തമായ പ്രക്ഷോഭങ്ങൾക്കിറങ്ങും. ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഒ.വി. വർഗീസ്, ജില്ല ട്രഷറർ ഇ. ഹൈദ്രു, സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ, കെ. കുഞ്ഞിരായിൻ ഹാജി, കെ.ടി. ഇസ്മായിൽ, വിജയൻ കൂടിലിൽ, നൗഷാദ് കാക്കവയൽ, ജോജിൻ ടി. ജോയ്, േഡാ. മാത്യു േതാമസ്, പി.വി. മേഹഷ്, എം.വി. സുരേന്ദ്രൻ, കമ്പ അബ്ദുല്ല ഹാജി, പി.വി. മത്തായി, പി.പി. അഷറഫ്, കെ.കെ. അമ്മദ്, സി.വി. വർഗീസ്, ടി.സി. വർഗീസ്, കെ. ഉസ്മാൻ, മുജീബ് ചുണ്ട, അഷ്റഫ് കൊട്ടാരം, അഷ്റഫ് വേങ്ങാട്, ഇ.ടി. ബാബു, നജീബ് പൂങ്ങാടൻ, ശ്രീജ ശിവദാസ് എന്നിവർ സംസാരിച്ചു. 'പൂഴിത്തോട് ബദല്‍ റോഡ്: തടസ്സം സംസ്ഥാന സർക്കാറും ജനപ്രതിനിധികളും' കൽപറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് നിർമാണം പുനരാരംഭിക്കുന്നതിന് പ്രധാന തടസ്സം സംസ്ഥാന സർക്കാറും ജന പ്രതിനിധികളുമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് കൽപറ്റ നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ 24 വർഷം കൽപറ്റയെ പ്രതിനിധീകരിച്ച എം.എല്‍.എമാരും എം.പിമാരും മാറിമാറി വന്ന സംസ്ഥാന സർക്കാറുകളും ഈ റോഡ് യാഥാർഥ്യ മാക്കുന്നതിനും കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനും ഒരു പ്രവർത്തനവും നടത്താതിരുന്നതാണ് ഇന്നത്തെ ദുരിതത്തിന് കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ കൽപറ്റ എം.എല്‍.എയുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറയില്‍ യോഗം ചേർന്ന് കർമസമിതിക്ക് രൂപം കൊടുത്തുവെങ്കിലും ഒരു യോഗം പോലും വിളിച്ചില്ല. നിയോജകമണ്ഡലം പ്രസിഡൻറ് കെ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.എ. ആൻറണി ഉദ്ഘാടനം ചെയ്തു. എം.ഒ. ജോസഫ്, ടി.പി. കുര്യാക്കോസ്, അഡ്വ. ജോർജ് വാതുപറമ്പില്‍, വിൻസണ്‍ നെടുംകൊമ്പില്‍, ബിജു അലക്സ്, പി.ജെ. സജീവന്‍, പി.സി. സെബാസ്റ്റ്യന്‍, മോളി സിബി, ട്രീസ മുണ്ടക്കല്‍, സതീഷ് പോള്‍, അനൂപ് തോമസ്, ജിനീഷ് ബാബു, സുനില്‍ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ............................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.