താമരശ്ശേരി: ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന ക്വാറി മാഫിയകളെ നിയന്ത്രിക്കണമെന്നും കട്ടിപ്പാറ കരിഞ്ചോലയിെല ദുരിതബാധിതര്‍ക്ക് ഉടൻ സഹായം എത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കട്ടിപ്പാറയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായാണ് കരിഞ്ചോല മലയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. പ്രാദേശിക ഭരണകൂടത്തിെൻറ സഹായമില്ലാതെ ഇത് സാധിക്കില്ല. സംസ്ഥാനത്തെങ്ങും ക്വാറി മാഫിയകള്‍ നടത്തുന്ന പ്രകൃതി വിരുദ്ധ പ്രവൃത്തികൾ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഇവരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്-സുധീരന്‍ പറഞ്ഞു. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിലുള്ള അനധികൃത പാര്‍ക്ക് ഈ ദുരന്തത്തിെൻറ സാഹചര്യത്തില്‍ എത്രയും വേഗം പൊളിച്ചുനീക്കണം. കരിഞ്ചോലയിലെ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും നല്‍കണം. സ്വത്തുക്കളുടെയും കൃഷിയുടെയും നഷ്ടം സംബന്ധിച്ച് കൃത്യ വിവരശേഖരണം റവന്യൂവകുപ്പ് നടത്തണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.