കുഞ്ഞി​െൻറ വിരൽ ഇഡലിത്തട്ടിൽ കുരുങ്ങി: ഫയർഫോഴ്സ് രക്ഷകരായി

പന്തീരാങ്കാവ്: ഇഡലിത്തട്ടിൽ കൈവിരൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് ഫയർഫോഴ്സ് രക്ഷകരായി. പന്തീരാങ്കാവ് ചെറുകാട്ടുകുന്ന് ഉഷശ്രീയിൽ നിഖീഷി​െൻറ ഒന്നര വയസ്സുകാരി തൂലികയുടെ കൈവിരലാണ് ഇഡലിത്തട്ടി​െൻറ നടുവിലെ ദ്വാരത്തിൽ കുടുങ്ങിയത്. വിരൽ തിരിച്ചെടുക്കാനാവാതെ വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെയുമെടുത്ത് രക്ഷിതാക്കൾ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിരൽ ഇഡലിത്തട്ടിൽനിന്ന് വേർപെടുത്താനായില്ല. വേദന കുറക്കാൻ പ്രാഥമിക ശുശ്രൂഷ നൽകി കുഞ്ഞിനെ മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ പി.കെ. ബഷീർ എന്നിവർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് ഏറെ പണിപ്പെട്ട് കൈവിരൽ തട്ടിൽനിന്ന് മാറ്റിയത്. കുഞ്ഞി​െൻറ വിരലിന് പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.