കട്ടിപ്പാറ: വന്‍ദുരന്തം നാശംവിതച്ച കരിഞ്ചോലയില്‍ മണ്ണിലമര്‍ന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. വ്യാഴാഴ്ച രാത്രി വരെ ഏഴ് മൃതദേഹങ്ങളായിരുന്നു ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ തന്നെ കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തിച്ചിരുന്നു. രണ്ടു ദിവസംമുമ്പ് തുടങ്ങിയ മഴ പൂര്‍ണമായും വിട്ടുമാറാത്തത് മണ്ണ് നീക്കാനും തടസ്സമായി. വ്യാഴാഴ്ച രാത്രി കണ്ടെടുത്ത ജാഫറിെൻറ കാലിെൻറ ഭാഗം വെള്ളിയാഴ്ചയാണ് ലഭിച്ചത്. റിഫ ഫാത്തിമ മറിയം എന്ന കുഞ്ഞിെൻറയും മൃതദേഹം പിന്നാലെ ലഭിച്ചു. പിന്നീട് കഠിനശ്രമം നടത്തിയെങ്കിലും വൈകീട്ട് 6.30ന് തിരച്ചില്‍ നിര്‍ത്തുമ്പോള്‍ മറ്റ് മൃതദേഹങ്ങള്‍ ഒന്നും ലഭിച്ചില്ല. മഴ ശക്തമായാല്‍ കൂടുതല്‍ മണ്ണിടിയുമെന്ന സൂചനയുണ്ടായിട്ടും ജീവന് പണയംവെച്ചായിരുന്നു തിരച്ചില്‍. ശനിയാഴ്ച രാവിലെ തെളിഞ്ഞ അന്തരീക്ഷമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ ഏറെയായിരുന്നു. ഇരയായവരുടെ ബന്ധുക്കളില്‍ ചിലര്‍ സങ്കടക്കടല്‍ ഉള്ളിലൊതുക്കി സംഭവസ്ഥലെത്തത്തിയിരുന്നു. മൃതദേഹങ്ങള്‍ ഒരുനോക്കു കാണാനെങ്കിലും കിട്ടിയാല്‍ മതിയെന്ന പ്രാര്ഥനയായിരുന്നു ഇവര്‍ക്ക്. ഉരുള്‍പൊട്ടലില്‍ ശരീരങ്ങള്‍ ഒലിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വിഭാഗം ആളുകള്‍ താഴെ ഭാഗത്ത് ശ്രമം തുടങ്ങി. ഹസെൻറയും ഉമ്മിണി അബ്ദുറഹ്മാെൻറയും വീടുനിന്ന സ്ഥലങ്ങള്‍ക്ക് സമീപം വലിയ പാറക്കല്ലുകള്‍ പതിച്ചിരുന്നു. ഈ കല്ലുകള്‍ സ്ഫോടകവസ്തുകള്‍ ഉപയോഗിച്ച് പൊട്ടിക്കാന്‍ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച ഒരു തവണയും ശനിയാഴ്ച രണ്ടുതവണയും പാറപൊട്ടിച്ച് കല്ലുകള്‍ മാറ്റി. മുഴുവന്‍ രക്ഷാപ്രവര്‍ത്തകരെയും ദൂരേക്ക് മാറ്റിയ ശേഷമാണ് കല്ലുകള്‍ സ്ഫോടകവസ്തു ഉപയോഗിച്ച് പൊട്ടിച്ചത്. മൃതദേഹങ്ങള്‍ മണംപിടിച്ച് കെണ്ടത്താന്‍ ബാലുശ്ശേരിയിലെ പൊലീസ് ഡോഗ് സ്ക്വാഡിലെ ബോണി, റിമോ എന്നീ നായ്ക്കളെയും എത്തിച്ചിരുന്നു. ഉച്ചക്ക് മൂന്നു മണി വരെ മൃതശരീരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഹസെൻറ മകള്‍ റിന്‍ഷ മെഹറിെൻറ ജീവനറ്റ ശരീരമാണ് ശനിയാഴ്ച ആദ്യം ലഭിച്ചത്. റിന്‍ഷയുടെ ഉമ്മ നുസ്റത്തിേൻറത് പിന്നാലെയും. തുടര്‍ന്ന് കിട്ടിയ മൃതദേഹങ്ങള്‍ പെട്ടെന്ന് ഇന്‍ക്വസ്റ്റ് നടത്തി ഖബറടക്കുകയായിരുന്നു. ഫയര്‍ ഫോഴ്്സിനെ ഉള്‍പ്പെടുത്തി 10 സംഘങ്ങള്‍ പൂനൂര് പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും ആഴത്തില്‍ പരിശോധന നടത്തുന്നതിനുള്ള ലാൻറ് സ്കാനര്‍ സംഘം എത്തുമെന്നും കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേര് വീതമുള്ള രണ്ട് യൂണിറ്റുകള്‍, 280 പേരുള്ള ഫയര്‍ ഫോഴ്സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തുന്നത്. ഏഴു മണ്ണുമാന്തി യന്ത്രങ്ങള്‍, പാറപൊട്ടിക്കുന്നതിനുള്ള രണ്ടു യന്ത്രങ്ങള്‍ തുടങ്ങിയ ഉപയോഗിച്ചാണ് പരിശോധന. തിരച്ചില്‍ ഊര്ജിതമാക്കുന്നതിെൻറ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂനിറ്റും 200 ഫയര്‍ ഫോഴ്സുകാരും ശനിയാഴ്ചയാണ് ദുരന്തപ്രദേശത്ത് എത്തിയത്. രണ്ടു ദിവസമായി മന്ത്രിമാരും എം.എല്‍.എമാരും വിവിധ രാഷ്ട്രീയ, മതസംഘടന നേതാക്കളും കരിഞ്ചോലയിലേക്ക് ഒഴുകിയെത്തിയിരുന്നു. ദൂരെ സ്ഥലങ്ങളില്‍നിന്ന് കാഴ്ചകള്‍ കാണാനെത്തുന്നവരെ കടത്തിവിട്ടിരുന്നില്ല. Click here to Reply or Forward
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.