ഉരുൾപൊട്ടലിൽ വീട് നഷ്​ടപ്പെട്ടവർക്ക് സ്‌ഥലം നൽകും -എം.ഐ. അബ്​ദുൽ അസീസ്

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും വീടുവെക്കാൻ കട്ടിപ്പാറ പഞ്ചായത്തിൽ അഞ്ചു സ​െൻറ് ഭൂമി നൽകുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. വീടുവെച്ച് നൽകാൻ സർക്കാർ തയാറാകണം എന്നും എല്ലാ അർഥത്തിലുമുള്ള പിന്തുണയുമായി ജമാഅത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാൾ ദിനത്തിൽ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പിൽ ദുരന്തബാധിതരെയും ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും അമീറി​െൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റൻറ് അമീറുമാരായ പി. മുജീബ്‌റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന് ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദ് അലി, ജില്ല പ്രസിഡൻറ് വി.പി. ബഷീർ, യൂസുഫ് ഹാജി, എസ്.ഐ.ഒ ജില്ല സെക്രട്ടറി അബ്ദുൽ വാഹിദ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.