കുറ്റ്യാടി മണ്ഡലത്തിൽ 32 ഡെങ്കി കേസുകൾ

പകർച്ചവ്യാധി നിയന്ത്രണം ഏകോപിപ്പിക്കും കുറ്റ്യാടി: നിപ ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പകർച്ചവ്യാധി നിയന്ത്രണ നിരോധന പ്രവർത്തനം ഏകോപിപ്പിക്കാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡല പരിധിയിൽ 32 ഡെങ്കിപ്പനി കേസുകളും അഞ്ച് മലേറിയ അഞ്ച് എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നിപയുടെ ജില്ലതല ചുമതലയുള്ള ഡോ. അഖിലേഷ് യോഗത്തിൽ അറിയിച്ചു. വേളം പഞ്ചായത്തിലെ മണിമല എസ്റ്റേറ്റിലെ ശുചീകരണ പ്രവർത്തനങ്ങളുടെ അഭാവം ഭീതിജനിപ്പിക്കുന്നതാണ്. ഇക്കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും. സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. 18ാം തീയതിക്കകം പഞ്ചായത്ത് തലത്തിലും പിന്നീട് വാർഡുതലത്തിലും യോഗം ചേർന്ന് പ്രവർത്തനം ഏകോപിപ്പിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യത്തിനായി പഞ്ചായത്ത് സെക്രട്ടറിമാർ ഗരിമ പ്രോജക്ടി​െൻറ അധികാരങ്ങൾ പ്രയോഗിക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. സജിത്ത് (കുന്നുമ്മൽ), തിരുവള്ളൂർ മുരളി (തോടന്നൂർ), കെ.കെ.പി. കുഞ്ഞമ്മദ് കുട്ടി, അഡ്വ. പ്രമോദ് കക്കട്ടിൽ, കെ.ടി. അബ്ദുറഹിമാൻ, വടയക്കണ്ടി നാരായണൻ, സി.വി. കുഞ്ഞിരാമൻ, എം.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.