പ്രവേശനോത്സവം

മേപ്പയൂർ: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പ്രേമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രകാശൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. സരോജിനി ദാമോദരൻ ഫൗണ്ടേഷ​െൻറ വക സ്കൂൾ വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നൽകി. ഒന്നാം ക്ലാസ്വിദ്യാർഥികൾക്ക് ബാഗുകളും നൽകി. ശശിധരൻ പൊയിൽകാവ്, റീത്ത രാഘവൻ, ബിന്ദു കുറ്റിയിൽ, സി.എം. ബാലകൃഷ്ണൻ, എൻ.ടി. കമല ഹെഡ്മാസ്റ്റർ കെ. സുരേഷ് ബാബു, എം. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ ഇ.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി.വി. സാദിഖ് അധ്യക്ഷത വഹിച്ചു. എ. സുരേഷ്, ഹെഡ്മിസ്ട്രസ് എൻ. ഇന്ദിര, പി. സോമൻ, എൻ.വി. പുരുഷു, പി.പി. രാജൻ, കെ. തങ്കമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.