പേരാമ്പ്ര: കാറ്റിലും മഴയിലും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറമുക്കില്‍ രണ്ടായിരത്തോളം വാഴകള്‍ നശിച്ചു. കക്കറമുക്ക് കുണ്ടൂല്‍ കോവുപ്പുറം, മാലേരിത്താഴ, കാഞ്ഞിരകുനിതാഴ, കളകോവുമ്മല്‍താഴ എന്നിവിടങ്ങളിലെ കുലച്ച് പകുതി മൂപ്പെത്തിയ നേന്ത്രവാഴകളാണ് നശിച്ചത്. വെള്ളം കയറി ബാക്കിയുള്ളവ നശിക്കുന്ന അവസ്ഥയിലാണ്. 20ഒാളം കര്‍ഷകര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. ഇതില്‍ മാലേരി അമ്മത്, കുറുമ്പ്രമണ്ണില്‍ അമ്മത്, കുറമ്പ്രത്ത് രജീഷ്, മാലേരി ജമീല, കുഴിച്ചാലില്‍ ഇബ്രായി എന്നിവരുടെ വാഴകൃഷിയാണ് പ്രധാനമായും കാറ്റില്‍ നശിച്ചത്. കരിമ്പാക്കണ്ടി ഇബ്രായി, മാലേരി അബൂബക്കര്‍, കെ.പി.ടി. തെയ്യന്‍, മലയില്‍ മൊയ്തു, മാലേരി കുഞ്ഞമ്മദ്, കുരുവമ്പത്ത് ബാലന്‍, കോട്ടയില്‍ മൊയ്തു, സി. മൊയ്തു, കുറുമ്പ്ര മണ്ണില്‍ രാജീവന്‍, കുഞ്ഞോത്ത് കുഞ്ഞമ്മദ്, കെ.കെ. സത്യന്‍, സുരേഷ്, പ്രകാശന്‍, പട്ടേരിമണ്ണില്‍ അസീസ് എന്നിവരുടെയും വാഴകള്‍ വെള്ളം കയറി നശിക്കാന്‍ തുടങ്ങി. മിക്ക കര്‍ഷകരും കാര്‍ഷിക ലോണ്‍ എടുത്താണ് കൃഷിയിറക്കിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വെള്ളം കയറിയതോടെ വാഴത്തോട്ടത്തില്‍ എത്താൻ തോണി ഉപയോഗിക്കേണ്ട അവസ്ഥയാണ്. തെങ്ങ്, കമുക് തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.