ജൈവവള നിർമാണ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു

നന്തിബസാർ: കേരള കൃഷിവകുപ്പി​െൻറയും മൂടാടി ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേന മുചുകുന്നിൽ ജൈവവള നിർമാണ യൂനിറ്റ് ആരംഭിച്ചു. ക്ഷീര കർഷകരിൽനിന്ന് സംഭരിക്കുന്ന ചാണകപ്പൊടി ഉപയോഗിച്ച് കാർഷിക സർവകലാശാലയുടെ രീതിശാസ്ത്രം അനുസരിച്ച് ഗുണനിലവാരമുള്ള ജൈവവളം തയാറാക്കി കർഷകർക്ക് ലഭ്യമാക്കും. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വളത്തിന് സബ്സിഡിയും അനുവദിക്കും. യൂനിറ്റി​െൻറ പ്രവർത്തന ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി നിർവഹിച്ചു. ഭരണസമിതി അംഗം വി.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.വി. നൗഷാദ്, ഭരണസമിതി അംഗങ്ങളായ പി.വി. ഗംഗാധരൻ, വി.വി. സുരേഷ്, കാർഷിക വികസനസമിതി അംഗങ്ങളായ സന്തോഷ് കുന്നുമ്മൽ, നാരായണൻ മാസ്റ്റർ, കർമസേന പ്രസിഡൻറ് കുമാരൻ എന്നിവർ സംസാരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് അഥീനയെ ആദരിച്ചു. കർമസേന സെക്രട്ടറി ഗംഗാധരൻ സ്വാഗതവും കൃഷി അസിസ്റ്റൻറ് പി. നാരായണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.