നന്മണ്ട: കോഓപറേറ്റിവ് റൂറൽ ബാങ്കിെൻറ ഹരിതം-2018 ഒട്ടുമാവിൻതൈ വിതരണം സി.കെ. രാധാകൃഷ്ണന് നൽകി ജയൻ നന്മണ്ട നിർവഹിച്ചു. ഇ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനടുത്ത് കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ബാലുശ്ശേരി തുരുത്യാട് കോട്ടച്ചാലിൽ ഷഹബാബിനാണ് (20) കാലിന് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ പത്തു മണിയോടെയാണ് സംഭവം. കാർ കോഴിക്കോടുനിന്നും ബൈക്ക് ബാലുശ്ശേരി ഭാഗത്തുനിന്നും വരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബൈക്കിെൻറയും കാറിെൻറയും ഇടയിൽ കാൽപൊട്ടിയ നിലയിലായ ഷഹബാബിനെ എടുത്തുമാറ്റിയത്. കാറിെൻറയും ബൈക്കിെൻറയും മുൻഭാഗം തകർന്നു. ഷഹബാബിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവേശനോത്സവം നന്മണ്ട: എഴുകുളം എ.യു.പി. സ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡൻറ് ശശി കപ്പള്ളി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. സുരേന്ദ്രൻ, സി.പി.ബി. രഘുനാഥ്, വാർഡ് അംഗം ഒ.പി. വാസു, കെ. സറീന, മൂന്നേംപിലാക്കൂൽ രാജൻ, സെയ്ത്, സി. ലസിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.