നന്തിബസാർ: ശക്തിയായ മഴയിൽ മുചുകുന്നിൽ അയൽവാസിയുടെ വീടിെൻറ മതിൽ തകർന്നു വീണതിനെത്തുടർന്നു തടത്തിൽ അബ്ദുറഹിമാെൻറ വീടിന് കേടുപറ്റി. പൈപ്പുകളും, ജനൽ ചില്ലുകളും തകർന്നു. കോടിക്കൽ പരേതനായ തലോടി ഹസ്സെൻറ വീടിനു മുകളിൽ തെങ്ങുവീണ് കേടുപറ്റി. മധുരക്കണ്ടി മുസ്തഫയുടെ വീടിന് മുകളിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. പള്ളിക്കരയിലെ തയ്യിൽതാഴകുനി നാരായണിയുടെ വീടിനു മുകളിലും തെങ്ങുവീണ് വീടിന് കേടുപറ്റി. ചെറിയത്ത് ബാബുവിെൻറ ഓടിട്ട വീടിനുമുകളിൽ മരം വീണു. എടവനക്കണ്ടി വിലാസിനിയുടെ വീടിനും നഷ്ടങ്ങളുണ്ടായി. മരംവീണ് പാൽക്കൊത്ത കുഞ്ഞായിഷയുടെ വീടിെൻറ മേൽക്കൂര തകർന്നു. പുതിയൊട്ടിത്താഴ ദിവാകരൻ നായരുടെ വീടിെൻറ മുകളിൽ മരങ്ങൾ വീണ് തകരാർ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.