11 കെ.വി ലൈനിൽ വീണ തെങ്ങ് ഫയർഫോഴ്സ് മുറിച്ചുമാറ്റി; ഒഴിവായത് വൻ അപകടം

കക്കട്ടിൽ: നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ കുളങ്ങരത്ത് കരിങ്കൽ ക്വാറിക്ക് സമീപം 11 കെ.വി. ലൈനിൽ വീണ തെങ്ങ് ചേലക്കാടുനിന്നെത്തിയ ഫയർഫോഴ്സ് അവസരോചിത ഇടപെടലിലൂടെ മുറിച്ചുമാറ്റിയത് കാരണം ഒഴിവായത് വൻ അപകടം. പി.ഡബ്ല്യു.ഡി സ്ഥലത്തെ തെങ്ങാണ് ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് ലൈനിൽ തങ്ങിനിന്നത്. കക്കട്ട് ഇലക്ട്രിക് സെക്ഷനിലും ഫയർ സ്റ്റേഷനുകളിലും സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷൻ അധികൃതർ എത്തി അപകടം ഒഴിവാക്കാനുള്ള മുൻകരുതലെടുക്കുകയും കെ.എസ്.ഇ.ബിയിൽനിന്ന് സബ് എൻജിനീയർ ഉൾപ്പെടെയുള്ളവരുമെത്തിയതോടെ പൊലീസി​െൻറയും നാട്ടുകാരുടെയും സഹായത്തോടെ തെങ്ങ് മുറിച്ചുമാറ്റുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ വാസിത്ത്, ലീഡിങ് ഫയർമാൻ രാംദാസ്, ഫയർമാന്മാരായ ഷൈജു, അനിൽ, ശ്രീനേഷ്, ഷൈജിൽ, വിനീത് എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.