നടുവണ്ണൂർ ചേത്തക്കോട്ട് താഴെ പ്ലാസ്​റ്റിക്ക്​ മാലിന്യമടിഞ്ഞു; പൊതുജനാരോഗ്യത്തിന് ഭീഷണി

നടുവണ്ണൂർ: നടുവണ്ണൂർ ചേത്തക്കോട്ട് താഴെ പ്ലാസ്റ്റിക്ക് മാലിന്യമടിഞ്ഞ് പൊതുജനാരോഗ്യത്തിന് ഭീഷണി. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ നടുവണ്ണൂർ ടൗണിലെ പല ഭാഗങ്ങളിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും മറ്റു മാലിന്യങ്ങളുമാണ് ബസ്സ്റ്റാൻഡിനടുത്തു കൂടെ ഒഴുകുന്ന എടവനപ്പുറംതാഴ തോട്ടിലൂടെ ചേത്തക്കോട്ട് താഴെ വന്നടിഞ്ഞത്. ഒഴുക്ക് തടസ്സപ്പെട്ടതു കാരണം കനാൽ റോഡും തകർന്ന നിലയിലാണ്. ഈ പ്രദേശത്തെ മാലിന്യപ്രശ്നം കാലങ്ങളായി ചർച്ചയാകാറുള്ളതാണ്. പ്രദേശത്തെ കുടിവെള്ളം മലിനമാകുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ. മാലിന്യം മൂലം ഇനി എന്ത് ദുരിതം വന്നു പെടും എന്ന ആശങ്കയിലാണ് പരിസരവാസികൾ. മാലിന്യം നീക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇവിടെ കിടന്ന് നാറുന്ന അവസ്ഥയാണ്. സ്കൂൾ തുറന്നാൽ നിരവധി വിദ്യാർഥികളും ഇതുവഴിയാണ് സ്കൂളിൽ എത്തേണ്ടത്. അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികൾ. ചേത്തക്കോട്ടുതാഴ കുടിവെള്ളം മലിനമാകുന്ന രീതിയിൽ എത്തുന്ന മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് സർഗം ജനശ്രീ സംഘം ആവശ്യപ്പെട്ടു. പി. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. കെ. ബാലൻ, സി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.