മുളകു പൊടിയിലാക്കി വിദേശമദ്യത്തി​െൻറ സ്​റ്റിക്കർ വിദേശത്തേക്ക് കടത്താൻ ശ്രമം

പേരാമ്പ്ര: മുളകു പൊടിയിലാക്കി വിദേശമദ്യത്തി​െൻറ സ്റ്റിക്കർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത് വിഫലമായി. വാളൂർ നടുക്കണ്ടിപാറനിന്ന് വിദേശത്തേക്ക് പോകുന്ന ആൾവശം അദ്ദേഹമറിയാതെ കൊടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, സംശയം തോന്നിയ ഇയാൾ മുളക് പൊടി തുറന്നു നോക്കിയപ്പോഴാണ് സ്റ്റിക്കർ ശ്രദ്ധയിൽപ്പെട്ടത്. വിദേശത്തുള്ള സുഹൃത്തിന് മുളകുപൊടി കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരനായ വ്യക്തി വിദേശത്ത് പോകുന്ന ആളെ സമീപിച്ചത്. അവിടെ വ്യാജമദ്യം നിർമിച്ച് വിദേശ മദ്യത്തി​െൻറ സ്റ്റിക്കർ പതിച്ച് വിൽക്കാനാണെന്നാണ് സംശയം. പേരാമ്പ്ര പൊലീസിൽ പരാതി നൽകി. എന്നാൽ, പൊലീസ് കേസെടുക്കുന്നില്ലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. പി.പി. രതീഷ് അധ്യക്ഷത വഹിച്ചു. ടി. സുമേഷ്, കെ.എം. ഷിജു, കെ.കെ. നിധീഷ്, ടി. പ്രത്യുഷ്, ടി.പി. ഷീന, എബിൻലാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.