പേരാമ്പ്ര ജി.യു.പി സ്കൂളിൽ പാഠപുസ്തകം വെള്ളത്തിൽ

പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്കൂളിൽ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ച പാഠപുസ്തകങ്ങൾ വെള്ളംകയറി നശിക്കുന്നു. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് അനുവദിച്ച 19 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ച പുസ്തകങ്ങളാണ് വെള്ളം കയറി നശിക്കുന്നത്. പുസ്തകങ്ങള്‍ സൂക്ഷിച്ച മുറിയിലേക്ക് വെള്ളം ഇറങ്ങുന്നത് തടയാനുള്ള മാർഗം സ്വീകരിക്കാത്തതാണ് കാരണം. കഴിഞ്ഞവര്‍ഷം വിതരണം ചെയ്തതി​െൻറ ബാക്കിയും ഈ വര്‍ഷം പുതുതായി എത്തിച്ചതുമായുള്ള പുസ്തകങ്ങള്‍ പഴയ എ.ഇ.ഒ ഓഫിസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിർമാണ പ്രവര്‍ത്തനം നടത്താനായി സ്ലാബി​െൻറ ഒരുഭാഗം മുറിച്ചുമാറ്റിതോടെ വെള്ളം താഴോട്ട് ഒഴുകി ജനല്‍ വഴി പുസ്തകങ്ങള്‍ സൂക്ഷിച്ച മുറിയിൽ എത്തുകയായിരുന്നു. ഇവിടെ തറയിലും മേശകളിലുമായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് പുസ്തകങ്ങൾ 'വെള്ള'ത്തിലായത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നിലത്തുള്ളവ മേശക്ക് മുകളിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച മുറി തുറന്ന് പരിശോധിച്ചപ്പോൾ ഇവയും നനഞ്ഞതായി കണ്ടു. ഇന്ന് സ്കൂൾ തുറക്കുന്നതിനാൽ നനഞ്ഞ പുസ്തകങ്ങൾ എത്രയും വേഗം ഉണക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും മറ്റ് ജീവനക്കാരും. ജൂണ്‍ ഒന്നിന് മുമ്പ് തീര്‍ക്കേണ്ട കെട്ടിടത്തി​െൻറ പ്രവൃത്തി ഇതുവരെ പൂര്‍ത്തിയാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.