വോട്ട്​ നഷ്​ടപ്പെടുത്താത്ത കുഞ്ഞുവറീത് ഓര്‍മയായി

ഗുരുവായൂര്‍: ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത ചരിത്രമുള്ള മറ്റം ആളൂര്‍ കാക്കശേരി വീട്ടില്‍ കുഞ്ഞുവറീത് (105) ഓര്‍മയായി. ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വരെ ഇദ്ദേഹം വോട്ട് ചെയ്തിരുന്നു. 1913 ഏപ്രില്‍ 11 ന് ജനിച്ച കുഞ്ഞുവറീത് ത​െൻറ ജീവിത്തിലെ ആദ്യ കുര്‍ബാന സ്വീകരണം, വിവാഹം തുടങ്ങിയ സുപ്രധാന ചടങ്ങുകളിലൊന്നായാണ് ആദ്യ വോട്ടിനെ കുറിച്ചും പറഞ്ഞിരുന്നത്. ചെയ്ത വോട്ടെല്ലാം കോണ്‍ഗ്രസിനായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ സ്‌നേഹിതന്‍ വേലപ്പു പഞ്ചായത്തിലേക്ക് നിന്നപ്പോള്‍ ഒരിക്കല്‍ മാത്രം ഇടതിന് വോട്ട് ചെയ്തുവെന്നും തുറന്ന് പറയാന്‍ മടിച്ചിരുന്നില്ല. സ്വതന്ത്ര ഇന്ത്യയില്‍ വോട്ടിങ് രീതികളില്‍ വന്ന മാറ്റങ്ങള്‍ക്കെല്ലാം കുഞ്ഞുവറീത് സാക്ഷിയായിരുന്നു. വ്യത്യസ്ത പെട്ടികളില്‍ തുടങ്ങി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ വരെ ഇദ്ദഹം വോട്ടിട്ടു. താന്‍ സ്ഥിരമായി വോട്ട് ചെയ്തിരുന്ന കോണ്‍ഗ്രസി​െൻറ ചിഹ്നം നുകം വെച്ച കാളയായിരുന്നതും പിന്നീട് പശുവും കിടാവുമായതും കൈപ്പത്തിയായതുമെല്ലാം ഓര്‍ത്തിരുന്നു. ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല സഹകരണ സംഘം തെരഞ്ഞെടുപ്പായാലും കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. അടുത്തകാലം വരെ പത്രവായന മുടക്കിയിരുന്നില്ല. കാക്കശ്ശേരി സമാജം പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞില. മക്കള്‍: ഐപ്പൂരു, ജോസഫ് (ഔസി-ബെസ്റ്റ് എക്വിപ്‌മ​െൻറ്സ്, മറ്റം), ആനി. മരുമക്കള്‍: ഫിലോമിന, ഗ്രേസി (കണ്ടാണശേരി പഞ്ചായത്ത് മുന്‍ അംഗം), റപ്പായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് വാക സ​െൻറ് സെബാസ്റ്റ്യനോസിന്‍ പള്ളിയിലെ തിരുകർമങ്ങള്‍ക്ക് ശേഷം മറ്റം സ​െൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.