കളിയുടെ മുഹബ്ബത്ത് or കപ്പിെൻറ പോരിശയിൽ കൽപറ്റ: കളിയുടെ സാർവജനീനതയാണത്. കായികഭൂമികയിൽ ഫുട്ബാളിനു മാത്രം അവകാശപ്പെടാനാവുന്ന പുണ്യം. അങ്ങകലെ ഏതോ ദേശത്ത് വായു നിറച്ച തുകൽപ്പന്തിെൻറ ഗതിവിഗതികൾ തീർക്കുന്ന ഇരമ്പം ലോകത്തിെൻറ മുക്കുമൂലകളിൽ ആവേശപൂർവം അനുഭവവേദ്യമാകുന്ന അതിശയമാണത്. റഷ്യ വേദിയൊരുക്കുന്ന വിശ്വമേളയുടെ അരങ്ങായ മോസ്കോയിലും സെൻറ് പീറ്റേഴ്സ്ബർഗിലും കസാനിലും സമാരയിലുമൊക്കെ പുൽമൈതാനത്ത് ഒഴുകിപ്പരക്കുന്ന പന്ത് ഇങ്ങ് അരപ്പറ്റയിലും മുട്ടിലിലും ചുള്ളിയോട്ടും മുണ്ടേരിയിലുമൊക്കെ തീർക്കുന്ന ആവേശവും ആരവങ്ങളും അത്രമേൽ വിസ്മയിപ്പിക്കുന്നതാണ്. അതിർത്തികൾ അലിയിച്ചു കളഞ്ഞ് ലോകത്തെ മുഴുവൻ ഒരേ ചരടിൽ കോർത്തുനിർത്താൻ ഫുട്ബാളിനോളം കഴിയുന്ന മെറ്റന്തുണ്ട് ഭൂമിയിൽ? പതിറ്റാണ്ടുകളായി കാൽപന്തുകളിയെ ഹൃദയതാളമായി കൊണ്ടുനടക്കുന്ന വയനാടിന് ഒാരോ ലോകകപ്പും അനിർവചനീയമായ ആമോദങ്ങളുടെ പൂരപ്പറമ്പാണ്. അവിടെ ആഴ്ചകൾക്കു മുേമ്പ ആവേശങ്ങളുടെ ചെണ്ടമേളങ്ങളുയർന്നുകഴിഞ്ഞു. വേറിട്ട നിരകളുടെ കുപ്പായങ്ങളിലേക്ക് ചേക്കേറി അവകാശവാദങ്ങളുടെ കളത്തിൽ ആരാധകർ വാശിയേറിയ മത്സരം തുടങ്ങിയിട്ട് നാളേറെയായി. കേരളത്തിലെ കേളികേട്ട ഏത് ഫുട്ബാൾ ദേശങ്ങളെയും അടിയുറച്ച കളിക്കമ്പത്തിെൻറ കാര്യത്തിൽ േനർക്കുനേർ വെല്ലുവിളിക്കാൻ കെൽപുള്ള വയനാടിെൻറ ഗ്രാമ-ഗ്രാമാന്തരങ്ങൾ വിശ്വമേളയുടെ കൊടിക്കൂറകളും തോരണങ്ങളുംകൊണ്ട് അലംകൃതമായിക്കഴിഞ്ഞു. ഫ്ലക്സ് ബോർഡുകളിൽ കയറിനിന്ന് താരകുമാരന്മാർ പഞ്ച് ഡയലോഗുകളിൽ എതിരാളികളെ വിരട്ടിക്കൊണ്ടിരിക്കുന്നു. മുൻകഴിഞ്ഞ ലോകകപ്പുകളിൽനിന്ന് വിഭിന്നമായി എണ്ണമറ്റ ആരാധകർ ആവേശക്കളത്തിൽ ഇറങ്ങിക്കളിക്കുകയാണ് ഇത്തവണ. ഫ്ലക്സ് ബോർഡുകളും തോരണങ്ങളുമില്ലാത്ത ഒരു ഗ്രാമം പോലുമില്ലെന്ന അവസ്ഥയിലേക്കെത്തിനിൽക്കുന്നു കാര്യങ്ങൾ. എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നത് ഉത്സവാന്തരീക്ഷത്തിൽ, ബിഗ്സ്ക്രീനിൽ കളി കാണുന്നതിനെക്കുറിച്ചാണ്. കനത്ത മഴയിലും ലോകകപ്പ് ആേവശം തണുത്തുറയുന്നില്ലെന്നതാണ് ശ്രദ്ധേയം. തൽക്കാലത്തേക്ക് ആരാധകർ ഒന്നു പതുങ്ങിനിൽക്കുന്നുവെന്നുമാത്രം. വ്യാഴാഴ്ച റഷ്യയിൽ പെരുങ്കളിയാട്ടത്തിന് പെരുമ്പറ കൊട്ടുംമുേമ്പ കനത്ത മഴ പെയ്ത് തോരുമെന്നാണ് ജില്ലയിലെ ആരാധകക്കൂട്ടങ്ങളുടെ പ്രതീക്ഷ. മഴ പെയ്തുതോർന്നാൽ ഇൗ മണ്ണിൽ പിന്നെ ഒരുമാസം നിർത്താതെ പെയ്യുന്ന ലോകകപ്പിെൻറ ആവേശപ്പെരുമഴ. എൻ.എസ്. നിസാർ ..................... ഫുട്ബാളിനൊപ്പം, മെസ്സിക്കൊപ്പം നൗഷാദ് കൽപറ്റ: േലാകകപ്പ് കാലത്ത് കളി തലയിലേറ്റുന്ന ആരാധകരിൽനിന്ന് വിഭിന്നനായി വർഷത്തിൽ 365 ദിവസവും ഫുട്ബാളിനെ പ്രണയിച്ചൊരു ജീവിതം. മുട്ടിൽ പരിയാരം കനാൽ ജങ്ഷനിൽ ബാർബർേഷാപ് നടത്തുന്ന നൗഷാദാണ് എല്ലാം തികഞ്ഞ ഫുട്ബാൾ പ്രേമിയെന്ന നിലയിൽ വേറിട്ടുനിൽക്കുന്നത്. കളി കഴിഞ്ഞേ നൗഷാദിന് മറ്റെന്തുമുള്ളൂവെന്ന് ബാർബർഷോപ്പിലെ ചുവരുകൾ സാക്ഷ്യം പറയും. ഡീഗോ മറഡോണയുടെ കേളീവൈഭവം കണ്ടാണ് നൗഷാദ് ഫുട്ബാളിനെ ഹൃദയത്തിൽ ആവാഹിക്കുന്നത്. ഇന്നിപ്പോൾ ലയണൽ മെസ്സിയുടെ കട്ടഫാനാണ്. അർജൻറീന ദേശീയ ടീം മാത്രമല്ല, മെസ്സി ബൂട്ടണിയുന്ന സ്പാനിഷ് ചാമ്പ്യൻ ക്ലബായ ബാഴ്സലോണയും നൗഷാദിെൻറ ചങ്കാണ്. ബാർബർഷോപ്പിെൻറ ചുവരുകൾ നിറയെ മെസ്സിയും അർജൻറീനയും ബാഴ്സലോണയുമൊക്കെച്ചേർന്ന വൈവിധ്യമേറിയ ചിത്രശേഖരം. വർഷങ്ങളായി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച ചിത്രങ്ങൾ മുറിെച്ചടുത്താണ് ചുവരുകളിൽ പതിക്കുന്നത്. ബാഴ്സലോണയുടെയോ അർജൻറീനയുടെയോ ജഴ്സിയിലാവും അധികസമയവും നൗഷാദിനെ കാണാൻ കഴിയുക. സ്പാനിഷ് ലീഗ് തുടങ്ങിയാൽപിന്നെ ബാഴ്സലോണയുടെ സീസണിലെ എല്ലാ കളികളും നൗഷാദ് കണ്ടിരിക്കും. സ്പാനിഷ് ലീഗ് മാത്രമല്ല, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെയും ഇറ്റാലിയൻ സീരീ എയിലെയും ഫ്രഞ്ച് ലീഗിലെയും മത്സരങ്ങളൊക്കെ വിട്ടുപോകാതെ കാണും. അർജൻറീന കളത്തിലിറങ്ങുന്ന നാളുകളിൽ സന്തോഷം ഇരട്ടിയാണ്. അർജൻറീനയുടെയും ബാഴ്സയുടെയും മുഴുവൻ ടീമംഗങ്ങളെയും അവരുടെ കേളീശൈലിയും ശക്തി ദൗർബല്യവുമൊക്കെ നൗഷാദിന് നന്നായറിയാം. ഏരിയൽ ഒർട്ടേഗയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും പാബ്ലോ അയ്മറും യുവാൻ േറാമൻ റിക്വൽമിയുമടക്കം മുൻകാല താരങ്ങളും പ്രധാന മത്സരങ്ങളുമൊക്കെ ഒാർമയിൽ തെളിഞ്ഞുനിൽക്കുന്നുമുണ്ട്. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോട് അർജൻറീന തോറ്റപ്പോൾ കരച്ചിലടക്കാൻ കഴിഞ്ഞില്ല നൗഷാദിന്. എല്ലാ നിരാശക്കും ഇക്കുറി റഷ്യയിൽ ലയണൽ മെസ്സിയെന്ന മാന്ത്രികൻ അറുതി വരുത്തുമെന്നും ലോകകിരീടത്തിൽ അർജൻറീന മുത്തമിടുമെന്നുമുള്ള പ്രതീക്ഷയിൽ നൗഷാദ് കാത്തിരിക്കുകയാണ്. ........ 'എന്തൊരുരസം, ഇൗ ആവേശം' കൽപറ്റ: കളി പ്രമേയമായ സിനിമയിലെ നായികയാണെങ്കിലും വയനാടിെൻറ പ്രിയതാരം അനു സിതാര ഫുട്ബാൾ അത്ര ആവേശത്തോടെ പിന്തുടരുന്നയാളല്ല. ക്യാപ്റ്റൻ സിനിമയിലെ നായിക കഥാപാത്രത്തെപ്പോലെ, കളി ഒട്ടും അറിയാത്തയാളാണ് താനെന്ന് അനു തുറന്നുപറയും. എന്നാൽ, ലോകകപ്പ് മത്സരം വിരുന്നെത്തുന്ന കാലത്തെ ആവേശക്കാഴ്ചകൾ ഏറെ താൽപര്യത്തോടെയാണ് താൻ നോക്കിക്കാണാറെന്ന് അനു സിതാര. ''ആരാധകരുടെ വാശിയും സ്വന്തം ടീമിനുവേണ്ടിയുള്ള അവരുടെ ആവേശവും ആർപ്പുവിളികളുമെല്ലാം ഏറെ സന്തോഷത്തോടെയാണ് ഞാൻ വീക്ഷിക്കാറുള്ളത്. ഇഷ്ടടീമിനുവേണ്ടിയുള്ള ആരാധകരുടെ എനർജി അതിശയിപ്പിക്കുന്നതാണ്. കേരളത്തിലുടനീളം ബാനറുകളും ബോർഡുകളും തോരണങ്ങളുമൊക്കെയായി ആരാധകർ മതിമറന്ന് ആഘോഷിക്കുന്നത് ശരിക്കുമൊരു ഉത്സവക്കാഴ്ചയാണ്'' -അനു സിതാര പറയുന്നു. കാപ്ഷൻസ് WDLLIVE1 അർജൻറീന, ബ്രസീൽ ആരാധകർ WDLLIVE2 വയനാട്ടിലെത്തിയ വിനോദസഞ്ചാരികൾ മുട്ടിലിൽ പാതയോരത്തെ ജഴ്സി വിൽപന കേന്ദ്രത്തിൽ WDLLIVE3 നൗഷാദ് തെൻറ ബാർബർഷോപ്പിൽ WDLLIVE4 ഒന്നാംമൈലിലെ ബസ്സ്റ്റോപ്പ് അർജൻറീനയുടെയും ബ്രസീലിേൻറയും നിറമണിഞ്ഞപ്പോൾ WDLLIVE5 ഒന്നാംമൈലിൽ അർജൻറീന ആരാധകരുടെ തോരണങ്ങൾ WDLLIVE6 ഒന്നാംമൈലിലെ ബ്രസീൽ ആരാധകരുടെ അലങ്കാരം WDLLIVE7 അനുസിതാര WDLLIVE8 ബ്രസീൽ ടീമിനെ പിന്തുണച്ച് തറപ്പാട്ടുമോളയിൽ ബാബുവും കുടുംബവും ചുള്ളിയോട് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് WDLLIVE9 കേളോത്ത് ഫൈസലും മക്കളും ബ്രസീലിെൻറ സ്റ്റിക്കർ പതിച്ച സ്കൂട്ടറിൽ WDLLIVE10 മുട്ടിൽ കുട്ടമംഗലത്ത് വീടിെൻറ മതിൽ വിവിധ രാജ്യങ്ങളുടെ നിറങ്ങളാൽ നിറഞ്ഞപ്പോൾ WDLLIVE11 അരപ്പറ്റയിൽ അർജൻറീന ടീമിെൻറ കട്ടൗട്ടുകൾക്ക് മുന്നിൽ ഒരു കൊച്ചു ആരാധകൻ WDLLIVE12 മുട്ടിൽ കുട്ടമംഗലത്ത് ഇംഗ്ലണ്ട് ആരാധകരുടെ ചുവരെഴുത്ത് WDLLIVE13 കുന്നമ്പറ്റയിൽ അർജൻറീന ആരാധകർ സ്ഥാപിച്ച ബോർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.