നോക്കുകുത്തികളാകുന്ന മഴവെള്ള സംഭരണികൾ

* സർക്കാർ ആശുപത്രി പരിസരങ്ങളിൽ നിർമിച്ച സംഭരണികളാണ് പാഴായ നിലയിൽ പുൽപള്ളി: ജില്ലയിലെ സർക്കാർ ആശുപത്രി വളപ്പുകളിൽ നിർമിച്ച മഴവെള്ള സംഭരണികൾ ഭൂരിഭാഗവും പാഴായ നിലയിൽ. ഏതാനും വർഷം മുമ്പാണ് മഴവെള്ളം സംഭരിക്കുന്നതിന് ആശുപത്രി പരിസരങ്ങളിൽ ഇത്തരം ജലസംഭരണികൾ നിർമിച്ചത്. സന്നദ്ധ സംഘടനകൾക്കായിരുന്നു നിർമാണ ചുമതല. സംഭരണികൾ നിർമിച്ചതല്ലാതെ ഇതിലേക്ക് വെള്ളം എത്തുന്നുണ്ടോയെന്നും ശുദ്ധജലമാണോ ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള പരിശോധന നിർമാണ ഘട്ടത്തിൽ നടത്തിയില്ല. പുൽപള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പാടിച്ചിറ പ്രാഥമിക കേന്ദ്രത്തിലുമെല്ലാം നിർമിച്ച മഴവെള്ള സംഭരണികൾ ആദ്യഘട്ടത്തിൽതന്നെ മലിനജല സംഭരണികളായി മാറുകയായിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു. മഴ കഴിഞ്ഞ് വെള്ളം പുറത്തേക്കെടുത്തപ്പോൾ കൂത്താടികൾ നിറഞ്ഞ വെള്ളമാണ് ഇതിൽനിന്നു ലഭിച്ചത്. സംഭരണിക്ക് ഉൾവശത്ത് മഴവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാത്തതിനാലാണ് ഇവ പാഴാകാൻ കാരണമായത്. ലക്ഷക്കണക്കിന് രൂപയാണ് ജില്ലയിൽ ഇതിനായി ചെലവഴിച്ചത്. ആശുപത്രിയുടെ വശങ്ങളിൽ സ്ഥാപിച്ച ഇത്തരം മഴവെള്ള സംഭരണികൾ ഏറെ സ്ഥലം അപഹരിച്ച് നോക്കുകുത്തിയായി നിലകൊള്ളുകയാണ് ഇന്ന്. SUNWDL1 നോക്കുകുത്തിയായ പുൽപള്ളി സർക്കാർ ആശുപത്രിക്കു മുന്നിലെ മഴവെള്ള സംഭരണി SUNWDL2 പാടിച്ചിറ സർക്കാർ ആശുപത്രിക്ക് മുന്നിലെ മഴവെള്ള സംഭരണി --------------- അടിക്കടി കുറഞ്ഞ് കുരുമുളക് വില; കർഷകർക്കിത് ആശങ്കയുടെ നാളുകൾ * കുരുമുളക് സംഭരണത്തിന് സർക്കാർ നടപടിയെടുക്കണമെന്നാവശ്യം പുൽപള്ളി: ഉയർന്ന വില പ്രതീക്ഷിച്ച് കുരുമുളക് കൃഷിയിലേക്ക് ഇറങ്ങിയ കർഷകർക്കിത് ആശങ്കയുടെ നാളുകൾ. ഇറക്കുമതി കുറക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചെങ്കിലും കുരുമുളകി​െൻറ വില അടിക്കടി കുറയുന്നതാണ് കർഷകർക്കും വ്യാപാരികൾക്കും തിരിച്ചടിയായിരിക്കുന്നത്. പ്രതികൂല ഘടകങ്ങളാൽ കുരുമുളക് കൃഷി ജില്ലയിൽ കുറഞ്ഞുവരുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ രണ്ടു വർഷമായി ഉണ്ടായ ഉയർന്ന വില പ്രതീക്ഷിച്ച് കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. കുരുമുളക് വിൽക്കാതെ സൂക്ഷിച്ച കർഷകരും ഉയർന്ന വിലക്ക് കർഷകരിൽനിന്ന് കുരുമുളക് സംഭരിച്ച വ്യാപാരികൾക്കും ഇപ്പോഴത്തെ വിലയിടിവ് കനത്ത പ്രഹരമാണ് എൽപിച്ചിരിക്കുന്നത്. കർഷകരിൽനിന്നു വാങ്ങിയ കുരുമുളക് വ്യാപാരികൾ കുറഞ്ഞ വിലക്ക് വിൽക്കേണ്ട ഗതികേടിലാണിപ്പോൾ. കഴിഞ്ഞ വർഷം ഡിസംബറിലാണ് കർഷകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം കേന്ദ്ര സർക്കാറിൽനിന്ന് ഉണ്ടായത്. ഇറക്കുമതി ചെയ്യുന്ന കുരുമുളകി​െൻറ കുറഞ്ഞ വില കിലോക്ക് 500 രൂപയായി കേന്ദ്ര സർക്കാർ നിശ്ചയിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വില ഉയർന്നെങ്കിലും വിളവെടുപ്പ് സീസൺ മുതൽ കുറഞ്ഞു. കഴിഞ്ഞ ഡിസംബർ ആദ്യം കുരുമുളക് വില ക്വിൻറലിന് 39,900 രൂപയായി കുറഞ്ഞിരുന്നു. ഇറക്കുമതി കുത്തനെ ഉയർന്നതാണ് തിരിച്ചടിയായത്. കുറഞ്ഞ വിലയിട്ട് ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ കടിഞ്ഞാണിട്ടതോടെ ആഭ്യന്തര വിലയിൽ വർധനവുണ്ടായി. ഗാർബിൽഡ് ക്വിൻറലിന് വില 47,200 രൂപയിലേക്കാണ് കുതിച്ചത്. വിളവെടുപ്പ് ആരംഭിക്കാനിരിക്കെ ഇറക്കുമതി നിയന്ത്രണം വന്നത് കർഷകർക്ക് ഏറെ പ്രതീക്ഷകൾ നൽകി. എന്നാലിപ്പോൾ വില കുത്തനെ കുറഞ്ഞു. ക്വിൻറലിന് 34,000 രൂപയായി ഇടിഞ്ഞു. ആറു മാസത്തിനിടെ ക്വിൻറലിന്മേൽ 16,000ത്തോളം രൂപയുടെ കുറവാണ് ഉണ്ടായത്. വില ഇനിയും കുറയാനാണ് സാധ്യതയെന്നാണ് വ്യാപാര കേന്ദ്രങ്ങൾ നൽകുന്ന സൂചന. കുരുമുളക് സംഭരണത്തിന് സർക്കാർ നടപടി സ്വീകരിച്ചാൽ മാത്രമേ കുരുമുളകി​െൻറ വില ഉയരുകയുള്ളൂ. ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നാണ് വൻതോതിൽ കുരുമുളക് ഇന്ത്യയിേലക്ക് ഇറക്കുമതി ചെയ്യുന്നത്. കേരളത്തിൽ വയനാടും ഇടുക്കിയുമാണ് ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്നത്. SUNWDL3 പുതിയതായി കുരുമുളക് കൃഷിയിലേക്ക് കടന്നുവന്ന കർഷകരുടെ തോട്ടങ്ങളിൽ ഒന്ന് മേപ്പാടിയിൽ ട്രാഫിക് പരിഷ്കരണ നടപടികൾക്ക് തുടക്കം * ഓട്ടോകൾക്ക് ക്യൂ സമ്പ്രദായം ഏർപ്പെടുത്തി മേപ്പാടി: ടൗണിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾക്ക് മുന്നോടിയായി ബസ്സ്റ്റാൻഡിനടുത്തുള്ള ഓട്ടോസ്റ്റാൻഡിൽ ക്യൂ സമ്പ്രദായം നടപ്പാക്കി. റോഡിൽ ഡിവൈഡർ സ്ഥാപിച്ച് സ്റ്റാൻഡിൽ ഓട്ടോകൾ ഒന്നിനു പിറകെ ഒന്നായി പാർക്ക് ചെയ്യുവാനാണ് തീരുമാനം. വണ്ടി വിളിക്കുന്നവർക്ക് ഏറ്റവും മുന്നിലുള്ള ഓട്ടോ വിളിക്കാം. കെ.ബി ജങ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലും ക്യൂ സമ്പ്രദായം ഏർപ്പെടുത്തും. ഇതോടെ സ്റ്റാൻഡിലേക്ക് വരുന്ന ഓട്ടോകൾ മുന്നോട്ട് റോഡി​െൻറ പകുതി വരെ ഓടിച്ചുകയറ്റി പിന്നോട്ടെടുത്ത് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന രീതി അവസാനിക്കും. എല്ലാവർക്കും ഓട്ടം കിട്ടും എന്നതാണ് മറ്റൊരു മെച്ചം. ഇപ്പോൾ നോമ്പുകാലമായതിനാൽ പൊതുവെ ഓട്ടം കുറവുള്ള സമയമാണ്. എന്നാലും പരിഷ്കാരം ഭാവിയിൽ ഗുണം ചെയ്യും എന്നാണ് ഓട്ടോ തൊഴിലാളികൾ കരുതുന്നത്. ഗുഡ്സ്, ടാക്സി പാർക്കിങ്ങിലും മാറ്റങ്ങൾ വരുത്താൻ അധികൃതർ ആലോചിക്കുന്നുണ്ട്. കെ.ബി ജങ്ഷനിൽ ബസുകൾ നിർത്തി ആളെ കയറ്റുന്ന ഇപ്പോഴത്തെ രീതിക്ക് മാറ്റം വരുത്താനും ആലോചനയുണ്ട്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്. കുത്തഴിഞ്ഞ നിലയിലുള്ള വാഹന പാർക്കിങ്, തെരുവോര കച്ചവടം എന്നിവ നിയന്ത്രിക്കാനും ആലോചനയുണ്ട്. മേയ് 28ന് ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ ചർച്ച ചെയ്തതനുസരിച്ചാണ് പരിഷ്കരണത്തിന് തീരുമാനങ്ങളുണ്ടായത്. SUNWDL4 മേപ്പാടിയിൽ ഓട്ടോകൾക്ക് ക്യൂ സമ്പ്രദായം ഏർപ്പെടുത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.