കുറ്റിക്കാട്ടൂർ: റോഡിലേക്ക് ചാഞ്ഞുനിന്ന വൻമരം കടപുഴകി കാറിനു മുകളിൽ വീണു. കാർ യാത്രക്കാർ രക്ഷപ്പെട്ടു. വൈദ്യുതി ലൈനിൽ തട്ടി നിന്നതിനാലാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ കുറ്റിക്കാട്ടൂർ കിഴക്കേ ഭാഗത്ത് ഹൈസ്കൂൾ റോഡിനു മുന്നിലാണ് സംഭവം. വെള്ളിപറമ്പ് മുതൽ കുറ്റിക്കാട്ടൂർ ആനക്കുഴിക്കര വരെയുള്ള വൻ മരങ്ങളിലധികവും പൂതലിച്ച് ഉണങ്ങിക്കിടക്കുന്നതാണെന്നും ഉടനെ പരിഹാരം കാണണമെന്നും കാണിച്ച് പെരുവയൽ പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അതിന് പി.ഡബ്ല്യു.ഡിയാണ് പണി ചെയ്യിക്കേണ്ടത് എന്നായിരുന്നു മറുപടി. ആനക്കുഴിക്കരയിൽ ഏതു നിമിഷവും മരം വീഴുമെന്ന അപകടം പതിയിരിക്കുന്നുണ്ട്. വെള്ളിമാട്കുന്നിൽനിന്ന് ഫയർ സർവിസ് എത്തി മരം മുറിച്ചുനീക്കി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി വിതരണവും നിലച്ചു. photo: kutti car1 kutti car2 കുറ്റിക്കാട്ടൂർ റോഡിലേക്ക് ചാഞ്ഞുകിടന്ന വൻമരം കടപുഴകി കാറിനു മുകളിലേക്ക് വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.