കാറ്റ്: റോഡിൽ മരങ്ങൾ വീണു; വ്യാപക കൃഷിനാശം

*വൈദ്യുതി ലൈൻ തകർന്നു *മലയോരം ഇരുട്ടിൽ തിരുവമ്പാടി: തിരുവമ്പാടി കറ്റ്യാട് മരങ്ങൾ ലൈനിലേക്ക് വീണു വൈദ്യുതി മുടങ്ങി. മുറമ്പാത്തി-പുല്ലൂരാംപാറ റോഡിൽ വൈദ്യുതി ലൈനിേലക്കും മരങ്ങൾ വീണു. മുറമ്പാത്തി-കോടഞ്ചേരി റോഡിലും മരങ്ങൾ വീണു ഗതാഗത തടസ്സമുണ്ടായി. മുറമ്പാത്തിയിൽ വൻതോതിൽ കൃഷി നാശമുണ്ടായി. കൊരെമാക്കൽ തൊമ്മൻ, ബെന്നി, തച്ചംപറമ്പിൽ സലാം, പ്രിൻസ് പുത്തൻകണ്ടത്തിൽ എന്നിവരുടെ കൃഷി നശിച്ചു. തെങ്ങ്, പ്ലാവ്, റബർ, വാഴ, മരച്ചീനി കൃഷികളാണ് നശിച്ചത്. മുട്ടത്ത് അബ്ദു, ബിജു കൊമരംകുടിയിൽ എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് റോഡിലെ തടസ്സംനീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.