കഞ്ചാവുമായി യുവാവ്​ അറസ്​റ്റിൽ

സുല്‍ത്താന്‍ ബത്തേരി: അര കിലോ കഞ്ചാവുമായി യുവാവിനെ മുത്തങ്ങയില്‍ എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് നരിക്കുനി സ്വദേശി ഹനീഫയെയാണ് (37) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുൽ അസീസും സംഘവും വെള്ളിയാഴ്ച രാവിലെയോടെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മൈസൂരില്‍നിന്ന് കോഴിക്കോേട്ടക്ക് പോകുകയായിരുന്ന കേരള ആര്‍.ടി.സി ബസില്‍നിന്നാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. തുണിയില്‍ പൊതിഞ്ഞ് രണ്ട് കാലുകളിലും കെട്ടിവെച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കോഴിക്കോട് ടൗണില്‍ ചില്ലറ വിൽപനക്കായാണ് കഞ്ചാവ് കടത്തിയതെന്ന് ഇയാള്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞു. വി.ആര്‍. ബാബുരാജ്, പി.കെ. പ്രഭാകരന്‍, സി.ഒമാരായ കെ. ജോണി, സാബു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. FRIWDG1Haneefa
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.