വിൽപനക്കുകൊണ്ടുവന്ന എൽ.എസ്​.ഡി ലഹരി സ്​റ്റാമ്പുകളുമായി യുവാവ് അറസ്​റ്റിൽ

ലഹരി സ്റ്റാമ്പ് കച്ചവടം മലയോരമേഖലയിൽ തകൃതി താമരശ്ശേരി: വിൽപനക്കു കൊണ്ടുവന്ന 17 എൽ.എസ്.ഡി ലഹരി സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാരപ്പറമ്പ് മോറോത്ത് പറമ്പത്ത് നിഹാലി(25)നെയാണ് റൂറൽ എസ്.പി ജി. ജയദേവിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്. താമരശ്ശേരി പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് കാർസഹിതം വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഇയാളെ പിടികൂടിയത്. വീര്യം കൂടിയ ലഹരി മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകൾ നഗരപ്രദേശങ്ങളിലുള്ള ഡി.ജെ പാർട്ടികളിലാണ് കൂടുതലായും ഉപയോഗിച്ചു വരുന്നതെന്നും വിദേശ രാജ്യങ്ങളിൽനിന്നും ബാംഗ്ലൂർ, ഗോവ, മുംബൈ എന്നിവിടങ്ങളിൽനിന്നുമാണ് ഇവ കേരളത്തിലെത്തുന്നതെന്നും ഡിവൈ.എസ്.പി പി.സി. സജീവൻ പറഞ്ഞു. താമരശ്ശേരി പൊലീസ് സബ്ഡിവിഷനു കീഴിൽ തുടർച്ചയായ മൂന്നാം ദിവസമാണ് ലഹരിമരുന്ന് വിതരണക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുക്കത്തും തിരുവമ്പാടിയിലും ലഹരി ഗുളികകളും മരുന്നുകളും പൊലീസ് പിടികൂടിയിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പി. പി.സി. സജീവൻ, നാർകോട്ടിക് ഡിവൈ.എസ്.പി അശ്വകുമാർ, താമരശ്ശേരി എസ്.ഐ സായുജ്കുമാർ, െക്രെം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ രാജീവ് ബാബു, ഷിബിൽ ജോസഫ്, ഹരിദാസൻ, അനിൽകുമാർ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.