ഹോട്ടലില്‍നിന്ന് ജീർണിച്ച ഭക്ഷ്യവസ്തുക്കൾ പിടികൂടി

കൊയിലാണ്ടി: മാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നതിനുവേണ്ടി അടപ്പിച്ച ഹോട്ടലിൽനിന്ന് ജനപ്രതിനിധികളും നാട്ടുകാരും ജീർണിച്ച ഭക്ഷ്യവസ്തുക്കൾ കണ്ടെടുത്തു. മലിനജലം പൊതുകുളത്തിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അടപ്പിച്ച ഹോട്ടലില്‍നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോഴാണ് അധികൃതര്‍ പരിശോധന നടത്തിയത്. ദേശീയപാതയില്‍ വെങ്ങളത്തിനും തിരുവങ്ങൂരിനും ഇടയിലായി പ്രവര്‍ത്തിച്ചിരുന്ന 'ചട്ടിയും കലവും' ഹോട്ടലിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകന്‍ കോട്ട്, സ്ഥിരം സമിതി ചെയര്‍മാന്‍ ഇ. അനില്‍കുമാർ, മെംബര്‍മാരായ സാബിറ, ഗീത, ജൂനിയര്‍ സൂപ്രണ്ട് എം. ഗിരീഷ് എന്നിവരും പൊതുജനങ്ങളും ചേര്‍ന്ന സംഘം പരിശോധന നടത്തിയത്. ഹോട്ടലുടമക്കെതിരെ നിയമപ്രകാരം കേസെടുക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. പെരുവട്ടൂരിൽ റോഡ് ചളിക്കുണ്ടായി; കാൽനടയാത്ര ദുസ്സഹമായി കൊയിലാണ്ടി: മുത്താമ്പി-കൊയിലാണ്ടി റോഡി​െൻറ പെരുവട്ടൂർ ഭാഗം ചളിക്കുണ്ടായി. ശുദ്ധജല വിതരണത്തിന് പൈപ്പ്ലൈൻ സ്ഥാപിക്കാനെടുത്ത കുഴി ശരിയായ രീതിയിൽ മൂടാത്തതാണ് വിനയായത്. കുഴിച്ചെടുത്ത മണ്ണ് ചളി രൂപത്തിലായി. റോഡിന് ഇവിടെ വീതി കുറവാണ്. വാഹനങ്ങൾക്ക് വശംകൊടുക്കാൻ പ്രയാസം നേരിടുന്നു. കാൽ നടക്കാർക്കാണ് ദുരിതം കൂടുതൽ. മഴ ശക്തി പ്രാപിക്കുന്നതോടെ ഗതാഗതം ഏറെ ബുദ്ധിമുട്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.