കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിക്കാത്ത ഒരു ആശ്വാസദിനം കൂടി. വ്യാഴാഴ്ച ലഭിച്ച 25 പരിശോധനാഫലങ്ങളും നെഗറ്റിവാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ മൊത്തം പരിശോധന നടത്തിയ 296 പേരിൽ 278 പേർക്കാണ് രോഗമില്ലെന്ന് തെളിഞ്ഞത്. അതിനിടെ, അഞ്ചുപേരെ കൂടി മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെയുള്ളവരുടെ എണ്ണം ഒമ്പതായി. 2626 പേരാണ് മൊത്തം നിരീക്ഷണ പട്ടികയിലുള്ളതെന്നും അവർ പറഞ്ഞു. വൈറസിെൻറ ഉറവിടം തേടിയുള്ള വിദഗ്ധ സംഘത്തിെൻറ അേന്വഷണം പുരോഗമിക്കുകയാണ്. എല്ലാ സാധ്യതയും പരിശോധിക്കുന്നതിനാൽ സൈബർ സെല്ലിെൻറയടക്കം സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം െഎ.സി.എം.ആറിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപ്പിഡമോളജി ഡയറക്ടർ ഡോ. മനോജ് വി. മുർഹേകർ, ഡോ. എ.പി. സുഗുണൻ, ഡോ. തരുൺ ബത്നഗാർ, ഡോ. പി. മാണിക്യം, ഡോ. കരിഷ്മ കൃഷ്ണകുറുപ്പ്, ഡോ. ആരതി രഞ്ജിത് എന്നിവരടങ്ങുന്ന സംഘം പേരാമ്പ്രയും സ്വകാര്യ ആശുപത്രിയും സന്ദർശിച്ചു. കൂടുതൽ വിദഗ്ധരെ എത്തിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണ്. തുടർച്ചയായുള്ള പരിശോധനാഫലങ്ങൾ നെഗറ്റിവാണെന്നത് കൂടുതൽ ആശ്വാസം പകരുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലയിലെ സ്കൂളുകൾ ജൂൺ 12നുതന്നെ തുറക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം 11വരെ തുടരും. അതിനുശേഷം ആലോചിച്ച് തീരുമാനമെടുക്കും. ഇപ്പോൾ അനുമതി വാങ്ങി ചിലർ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.ഒ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.