മത്സ്യ അക്വേറിയത്തി​െൻറ മറവിൽ പക്ഷി-മൃഗാദികളുടെ അനധികൃത വിൽപനയെന്ന്​ പരാതി

ബാലുശ്ശേരി: മത്സ്യ അക്വേറിയത്തി​െൻറ മറവിൽ പക്ഷി-മൃഗാദികളുടെ അനധികൃത വിൽപന നടക്കുന്നതായും അതുകാരണം പരിസരം മലിനമാകുന്നതായും പരാതി. ബാലുശ്ശേരി ബസ്സ്റ്റാൻഡിനടുത്ത് ക്രിസ്ത്യൻ പള്ളി റോഡിൽ സ്വകാര്യ വ്യക്തി നടത്തുന്ന മത്സ്യ അക്വേറിയത്തിനെതിരെ വ്യാപാരികളും പരിസരവാസികളുമാണ് പരാതി നൽകിയത്. അക്വേറിയം നടത്തിപ്പിന് മാത്രമാണ് പഞ്ചായത്ത് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, അശാസ്ത്രീയ രീതിയിൽ പക്ഷികളും നായ്ക്കുട്ടികളും ഇവിടെ വിൽപനക്കായുണ്ട്. ഇവയുടെ വിസർജ്യവസ്തുക്കളും മറ്റും മാലിന്യത്തോടൊപ്പം ഒാവുചാലിലേക്കാണ് ഒഴുക്കിവിടുന്നതെന്നും ഇത് പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും കാണിച്ച് ആരോഗ്യ വകുപ്പ് അധികൃതർക്കും പഞ്ചായത്ത് സാനിട്ടറി ഇൻസ്പെക്ടർക്കും പരാതി നൽകിയിരുന്നു. മത്സ്യങ്ങളൊഴികെ മറ്റു ജീവികളെ മാറ്റാൻ അക്വേറിയം ഉടമയോട് പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ നിർദേശിച്ചിട്ടുണ്ടെങ്കിലും കടയുടമ ഇതിന് തയാറായിട്ടില്ല. കെട്ടിടചട്ടലംഘനത്തിനെതിരെ പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.