നിദ്രാവിഹീനരാവുകളുമായി വിശ്വാസികൾ ഇഅ്​തികാഫിൽ

കോഴിക്കോട്: വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ പള്ളികൾക്ക് ഇനി ഉറക്കമില്ലാ രാവുകൾ. ഇഅ്തികാഫിനായി വിശ്വാസികൾ കൂട്ടത്തോടെ എത്തിയതോടെ രാവും പകലും പള്ളികൾ പ്രാർഥനാ നിർഭരമായിരിക്കുകയാണ്. ദൈവിക പ്രീതി ആഗ്രഹിച്ച് പള്ളികളിൽ ആരാധനയിലും പ്രാർഥനയിലുമായി ഭജനമിരിക്കലാണ് ഇഅ്തികാഫ്. റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിൽ ദൈവത്തി​െൻറ സാമീപ്യവും പ്രീതിയും തേടി ആരാധനയിലും ഖുർആൻ പാരായണത്തിലും പ്രാർഥനയിലുമായി ദൈവിക ഭവനത്തിൽ പൂർണമായി കഴിച്ചുകൂടും. പെരുന്നാൾ പിറവി തെളിഞ്ഞശേഷമേ ഇഅ്തികാഫിരിക്കുന്നവർ വീടുകളിലേക്ക് മടങ്ങുകയുള്ളൂ. പ്രവാചക മാതൃക പിൻപറ്റിയാണ് വിശ്വാസികൾ റമദാ​െൻറ അവസാന പത്തിൽ ഇഅ്തികാഫിരിക്കുന്നത്. വിശപ്പും ദാഹവും സഹിച്ച് പകലിലെ നീണ്ട പതിനാലര മണിക്കൂർ സമയത്തെ അന്നപാനീയം വെടിഞ്ഞ ഉപവാസം രാത്രി ഉറക്കമൊഴിഞ്ഞ് ആരാധനാമുഖരിതമാക്കുന്നതിന് വിശ്വാസികൾക്ക് തടസ്സമാവുന്നില്ല. റമദാനിൽ പ്രത്യേകമായുള്ള തറാവീഹ് നമസ്കാരത്തിനുപുറമെ രാത്രി സംഘടിതമായ പാതിരാ നമസ്കാരവും (ഖിയാമുലൈൽ) അവസാന പത്തിൽ സജീവമായിട്ടുണ്ട്. ജീവിതത്തിൽ സംഭവിച്ചുപോയ തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയാണ് രാത്രിയുടെ നീണ്ടയാമങ്ങളിൽ വിശ്വാസികൾ. റമദാനി​െൻറ ആദ്യ പത്ത് അനുഗ്രഹത്തിേൻറതും രണ്ടാമത്തെ പത്ത് പാപമോചനത്തിേൻറതും മൂന്നാമത്തെ പത്ത് നരകവിമുക്തിയുടേതുമാണ്. റമദാ​െൻറ അനുഗ്രഹവും പാപമുക്തിയും നരകശിക്ഷയിൽനിന്നുള്ള മോചനവും തേടി വിശുദ്ധരാവുകൾ ഫലപ്രദമാക്കാനുള്ള കഠിനയജ്ഞത്തിലാണ് വിശ്വാസികൾ. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.