പൊലീസുകാരൻ ചമഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയിൽ

വെള്ളമുണ്ട: പൊലീസുകാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കൊല്ലം സ്വദേശിയെ വെള്ളമുണ്ട പൊലീസ് അറസ്റ്റു ചെയ്തു. വെള്ളമുണ്ട സ്‌റ്റേഷനിലെ എ.എസ്‌.ഐ രാജ​െൻറ പേരില്‍ ആള്‍മാറാട്ടം നടത്തിയ കൊല്ലം കുണ്ടുമണ്‍ രജനി നിവാസിൽ പി.എം. രാജീവിനെ (43) ആണ് പിടികൂടിയത്. ദിവസങ്ങൾക്കുമുമ്പു രാത്രി മദ്യലഹരിയില്‍ തരുവണയിലെ ഒരു സ്ത്രീയുടെ വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു. എ.എസ്‌.ഐ രാജനാണെന്നും കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു വന്നതാണെന്നും പറഞ്ഞാണ് അന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ താൻ നിരവിൽപ്പുഴയിലാണ് താമസമെന്നും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സംഭവം നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എ.എസ്‌.ഐ രാജൻ പരാതി നൽകി. ആള്‍മാറാട്ടത്തിന് കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.