നിപ ബാധിച്ച പ്രദേശത്തെ മറ്റ്​ രോഗികൾക്ക്​ ചികിത്സ നിഷേധിക്കരുത്​

കോഴിക്കോട്: ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ച് മരണം സംഭവിച്ച പ്രദേശത്തുള്ളവർ പനിയും മറ്റ് അസുഖങ്ങളുമായി ചികിത്സക്കെത്തുേമ്പാൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കരുതെന്ന് ജില്ല മെഡിക്കൽ ഒാഫിസർ (ആരോഗ്യം) ഡോ. വി. ജയശ്രീ അറിയിച്ചു. നിപ രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ആരോഗ്യവകുപ്പ് വ്യാപകമായ ബോധവത്കരണ പരിപാടികളാണ് നടത്തുന്നത്. നിപ രോഗം സ്ഥിരീകരിച്ചവരുമായും, മരിച്ചവരുമായും രോഗലക്ഷ്ണങ്ങൾ ഉണ്ടായ സമയത്ത് അടുത്തിടപഴകിയവർക്ക് മാത്രമേ രോഗബാധ ഉണ്ടായിട്ടുള്ളു. എന്നാലും കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ ആളുകളേയും നിരീക്ഷിച്ചുവരുന്നുണ്ട്. െഗസ്റ്റ് ഹൗസിലും (0495 -2381000, 2380087, 2380085) ജില്ല മെഡിക്കൽ ഒാഫിസിലും (0495 -2376063) 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകളിൽനിന്നും സംശയങ്ങൾക്ക് മറുപടിയും ആവശ്യമായ നിർദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യ വകുപ്പി​െൻറ വെബ്സൈറ്റ്, മൊബൈൽ ആപ്, ദിശ ഹെൽപ്ലൈൻ (1056), നിപ മ​െൻറൽ ഹെൽപ്ലൈൻ (8281904533, 8156830510, 9188541485) എന്നിവയിൽക്കൂടിയും വിവരങ്ങൾ നൽകുന്നുണ്ട്. എല്ലാവരും ഇൗ സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.