ജ്വല്ലറി കവർച്ച: പ്രതിയെ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊടുവള്ളി: സിൽസില ജ്വല്ലറി കുത്തിത്തുറന്ന് സ്വർണവും വെള്ളിയുമടക്കം മോഷ്ടിച്ച സംഭവത്തിലെ പ്രതികളിലൊരാളെ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കവർച്ച നടത്തിയ ഏഴംഗ സംഘത്തിൽപ്പെട്ട മുഹമ്മദ് അക്രുസമാ(29)നെയാണ് സി.ഐ. ചന്ദ്രമോഹ​െൻറയും എസ്.ഐ. പ്രജീഷി​െൻറയും നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പൊലീസ് സുരക്ഷയിൽ തെളിവെടുപ്പ് നടത്തിയത്. കവർച്ചസംഘം താമസിച്ച പൂനൂരിനടുത്ത കാന്തപുരെത്ത വീട്, ഉപകരണങ്ങൾ വാങ്ങിയ കട, കവർച്ചക്കെത്തിയ കൊടുവള്ളി ബസ്സ്റ്റാൻഡ് പരിസരം, ഭക്ഷണം കഴിച്ച മാർക്കറ്റ് റോഡിലെ ഹോട്ടൽ, കവർച്ച നടന്ന ജ്വല്ലറി, സമീപത്തെ കാട് മൂടിയസ്ഥലം, കവർച്ചക്കായി ഒളിച്ചുനിന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മോഷണത്തിന് ശേഷം ഉപേക്ഷിച്ച ഗ്യാസ് സിലിണ്ടർ മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന് സമീപത്തുനിന്നും കണ്ടെടുത്തു. മോഷണം നടക്കുന്നതി​െൻറ രണ്ടാഴ്ച മുമ്പാണ് ഇവർ പൂനൂരിലെത്തുന്നത്. പിന്നീട് ഓരോ ദിവസവും കൊടുവള്ളിയിലെത്തി ജ്വല്ലറി നിരീക്ഷിച്ചാണ് സംഘം മോഷണം ആസൂത്രണം നടത്തിയത്. ഇവർ താമസിച്ച വീടിനടുത്തുള്ളവർ മുഹമ്മദ് അക്രുസമാനെ തിരിച്ചറിഞ്ഞു. മേയ്18ന് പുലർച്ചെയാണ് കൊടുവള്ളിയിൽ മോഷണം നടന്നത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. ട്രെയിൻവഴി രക്ഷപ്പെട്ട പ്രതികളെ പശ്ചിമ ബംഗാളിലെ മാൾഡയിൽനിന്നാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയിൽനിന്ന് തൊണ്ടിമുതലായി മൂന്നു പവൻ സ്വർണവും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ മുഹമ്മദ് അക്രുസമാന് പുറമെ അഞ്ച് ഝാർഖണ്ഡ് സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണ് മോഷണസംഘത്തിലുണ്ടായിരുന്നത്. ഒളിവിലായതിനാൽ ഇവരെ പിടികൂടാനായിട്ടില്ല. മാൾഡ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് കൊടുവള്ളി പൊലീസിന് കൈമാറുകയായിരുന്നു. കൊടുവള്ളിയിലെത്തിച്ച പ്രതിയെ ഈ മാസം രണ്ടിന് താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ചൊവ്വാഴ്ച കോടതി മുഹമ്മദ് അക്രുസമാനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഈ മാസം എട്ടുവരെ പൊലീസിന് കസ്റ്റഡിയിൽ വിട്ടുനൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.