മയക്കുഗുളികകളുമായി പിടിയിലായ യുവാവ് റിമാൻഡിൽ

മുക്കം: മുക്കത്ത് . കോടഞ്ചേരി മൈക്കാവ് സ്വദേശി അജിതിനെയാണ് (25) താമരശ്ശേരി കോടതി റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക് 270 നൈട്രോ സൻ ഗുളികകളുമായി മുക്കം കടവ് പാലത്തിന് സമീപത്തുനിന്നാണ് അജിതിനെ പിടികൂടിയത്. മനോരോഗികൾക്ക് നൽകുന്ന മയക്കുഗുളികകളാണിത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് മുക്കം എസ്.ഐ കെ.പി. അഭിലാഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അജിതിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.