പെൺകുട്ടിയെ അശ്ലീല ദൃശ്യം കാണിച്ചയാൾ അറസ്​റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല ദൃശ്യം കാണിച്ചുവെന്ന കേസിൽ നഗരത്തിലെ വ്യവസായി അറസ്റ്റിൽ. സിവിൽ സ്റ്റേഷനുസമീപം 'രമ്യഹർമ'ത്തിൽ വി.വി. മുഹമ്മദാലിയെയാണ് (65) നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. വീട്ടിൽ ജോലിക്ക് നിർത്തിയ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കമ്പ്യൂട്ടറിൽ അശ്ലീല ദൃശ്യം കാണിച്ചുെവന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ജോലിക്ക് നിർത്തിയതിനും കേസെടുത്തിട്ടുണ്ട്. പോക്സോ കോടതിയുടെ ചുമതലയുള്ള ഒന്നാം അഡീഷനൽ സെഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.