കേളകം: വൈശാേഖാത്സവത്തിെൻറ പ്രധാന ചടങ്ങായ ഇളനീരാട്ടം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. പെരുമാളിന് ഭക്തർ തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീരുകൾ സ്വയംഭൂവിൽ അഭിഷേകംചെയ്ത ചടങ്ങിനാണ് ഉത്സവനഗരി സാക്ഷ്യംവഹിച്ചത്. രേവതി ആരാധന ഒമ്പതിന് നടക്കും. ബുധനാഴ്ച രാത്രിയാണ് ഇളനീരാട്ടം ആരംഭിച്ചത്. ചൊവ്വാഴ്ച രാത്രിയിൽ വ്രതക്കാർ സമർപ്പിച്ച ഇളനീർക്കാവുകൾ ബുധനാഴ്ച രാവിലെ മുതൽ കാര്യത്ത് കൈക്കോളെൻറ നേതൃത്വത്തിൽ കാവുകളും മുഖവും ചെത്തിനീക്കി മണിത്തറയിൽ കൂട്ടി. ഉച്ചക്ക് പന്തീരടി കാപ്രം നമ്പൂതിരിപ്പാടിെൻറ കാർമികത്വത്തിൽ അഗ്നി നിവേദിച്ച് അഷ്ടമിപൂജയും നടന്നു. ആരാധനക്ക് തെയ്യൻ പാടിയുടെ വീണവായനയും ഉണ്ടായിരുന്നു. രാത്രി മുത്തപ്പൻ ദൈവം വരവ് ചടങ്ങും നടന്നു. കിരാതമൂർത്തി വേഷത്തിൽ പുറങ്കലയനെത്തിയപ്പോൾ പാലക്കീഴിൽനിന്ന് ദൈവത്തിനൊപ്പം എത്തിയ ഒറ്റപ്പിലാനും സംഘവും കോവിലകം കയ്യാലയിൽ കയറി തീണ്ടൽ നടത്തി. കൊട്ടേരിക്കാവിലെ ദൈവം മണിത്തറയുടെ കിഴക്ക് തിരുവഞ്ചിറയിലെത്തി അരിയും കളഭവും സ്വീകരിച്ച് അനുമതിനൽകിയശേഷമാണ് ഇളനീരാട്ടം ആരംഭിച്ചത്. ദൈവം വരവിനുശേഷം പാലക്കും നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീരാട്ടം ആരംഭിച്ചു. പാലക്കും നമ്പൂതിരി മൂന്ന് ഇളനീരുകൾ ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപിച്ചു. ഈ തീർഥം ഉഷകാമ്പ്രം നമ്പൂതിരി സ്വയംഭൂവിൽ അഭിഷേകം ചെയ്തു. തുടർന്ന് സ്ഥാനിക ബ്രാഹ്മണർ ഇളനീരുകൾ കൊത്തി വെള്ളിക്കുടങ്ങളിലാക്കുകയും പിന്നീട് സ്വർണക്കുടത്തിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്തു. അഭിഷേകസമയം സവിശേഷമായ വാദ്യമേളങ്ങളുമുണ്ടായിരുന്നു. ഇളനീരാട്ട ചടങ്ങ് വ്യാഴാഴ്ച പുലരുവോളം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.