നന്മണ്ട: നാരകശ്ശേരി കുനിയിൽ സൂരജിെൻറ അപകടമരണം നന്മണ്ടയെ തീരാ കണ്ണീരിലാഴ്ത്തി. കൂളിപ്പൊയിൽ തണൽ സ്റ്റോപിന് സമീപം സൂരജ് സഞ്ചരിച്ച പൾസർ ബൈക്ക് ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടാഴ്‌ചമുമ്പ് ദുബൈയിൽനിന്ന് ലീവിൽവന്ന സൂരജ് വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. വളരെ പിന്നാക്കാവസ്ഥയിലായ കുടുംബത്തിെൻറ ഏക പ്രതീക്ഷയാണ് സൂരജിെൻറ മരണത്തോടെ പൊലിഞ്ഞത്. നന്മണ്ടയിലെ കാരുണ്യപ്രവർത്തനങ്ങളിൽ ഈ യുവാവ് സജീവമായിരുന്നു. മരണവാർത്ത ആഘാതത്തിൽനിന്ന് നാട്ടുകാരും സുഹൃത്തുക്കളും ഇതുവരെയും േമാചിതരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.