നിപ​: സേവനത്തിന്​ ജനതാദൾ യു.ഡി.എഫ് വിഭാഗം

കോഴിക്കോട്: നിപ വൈറസ് ബാധയുണ്ടായ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ സേവനത്തിന് തങ്ങളുടെ 50 പ്രവർത്തകർ തയാറാണെന്ന് ജനതാദൾ യു.ഡി.എഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇവരുടെ പട്ടിക ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അയച്ചതായി സംസ്ഥാന പ്രസിഡൻറ് ജോൺ ജോൺ പറഞ്ഞു. സർക്കാറും ആരോഗ്യവകുപ്പും ആവശ്യപ്പെടുന്ന രീതിയിൽ സേവനം നടത്താൻ സന്നദ്ധ പ്രവർത്തകർ തയാറാണ്. നിപ ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയിൽ മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തിന് ഒരുകോടി രൂപ സഹായം അനുവദിക്കണം. രോഗ പ്രതിരോധത്തിന് ആവശ്യമായ മാസ്കുകൾ ലഭ്യമാക്കുകയും സർവസജ്ജമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിക്കണെമന്നും ജോൺ ജോൺ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് ചോലക്കര, ജില്ല പ്രസിഡൻറ് നരേന്ദ്രൻ കാക്കൂർ, സൈനുൽ റാഷി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.