കുഴൽപണം തട്ടിയെടുത്ത കേസിൽ നാലു പേർ പിടിയിൽ

കുഴൽപണം തട്ടിയെടുത്ത കേസിൽ നാലു പേർ പിടിയിൽ നാദാപുരം: കുഴൽപണം തട്ടിയെടുത്ത കേസിൽ നാലു പേരെ നാദാപുരം പൊലീസ് പിടികൂടി. അയനിക്കാട് ചൊറിയൻചാൽ തറേമ്മൽ ഫൈസൽ (32), കല്ലാച്ചി തണ്ണീർപന്തൽ ടി.പി. മുഹമ്മദ്(33), കല്ലാച്ചി പുത്തൻപുരയിൽ നവാസ് (35), അഴീക്കോട് ഉപ്പായിചാൽ പിലാക്കാട് മുഹമ്മദ്ഫാത്തിർ എന്ന റിയാസ് (32) എന്നിവരെയാണ് നാദാപുരം എസ്.ഐ എൻ. ശ്രീജിത്തി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. ഫൈസൽ അസമിലും മറ്റു മൂന്നു പേർ കല്ലാച്ചിയിലുമാണ് പിടിയിലായത്. മേയ് 14 നാണ് സംഭവം. 3.6 ലക്ഷം രൂപയാണ് ഫഹദ് എന്ന യുവാവിൽ നിന്നും പൊലീസ് ചമഞ്ഞ് സംഘം തട്ടിയെടുത്തത്. ബൈക്കിലെത്തിയ രണ്ടു പേർ പൊലീസാണെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയശേഷം പണം പിടിച്ചുപറിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.