'ബഷീറി'നെ കണ്ട കാണികൾക്ക് കൗതുകവും അമ്പരപ്പും

ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറി​െൻറ 'പുനർജന്മം' കണ്ട് ബേപ്പൂർ ബേപ്പൂർ തമ്പി റോഡ് ഈസ്റ്റ് വെസ്റ്റ് റെസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമത്തിലാണ് കാണികളെ അമ്പരപ്പിച്ചുകൊണ്ടുള്ള 'ബഷീറി'​െൻറ വരവ്. ബഷീറിനോട് ഏറെ രൂപസാദൃശ്യമുള്ള അസോസിയേഷൻ വൈസ് പ്രസിഡൻറ് കൂടിയായ റിട്ട. എസ്.ഐ ഷണ്മുഖനാണ് വേദിയിൽ വൈക്കം മുഹമ്മദ് ബഷീർ ആയി രംഗത്തെത്തിയത്. സദസ്സിലുണ്ടായിരുന്ന ബഷീറി​െൻറ മകൾ ഷാഹിന ഓടിച്ചെന്ന് അദ്ദേഹത്തെ കെട്ടിപ്പുണർന്നപ്പോൾ എല്ലാവർക്കും ആഹ്ലാദം. ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് കഷണ്ടിയുള്ള ഷണ്മുഖൻ ജുബ്ബയും കണ്ണടയും കുടയുമായി ബഷീറി​െൻറ 'അവതാരമായി' മാറിയത്. ബഷീറിനോളം ഉയരാൻ കഴിഞ്ഞില്ലെങ്കിലും രൂപസാദൃശ്യംകൊണ്ട് അനുഗൃഹീതനായതിൽ ഏറെ സന്തോഷവാനാണെന്ന് ഷണ്മുഖൻ അഭിമാനത്തോടുകൂടി പറഞ്ഞു. ബഷീറി​െൻറ വീടായ വൈലാലി​െൻറ അടുത്തുതന്നെയാണ് ഷൺമുഖ​െൻറയും വീട്. നടൻ കോഴിക്കോട് നാരായണൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് യു.കെ. മേനോൻ അധ്യക്ഷനായി. സെക്രട്ടറി എം.ജി. സന്ധ്യ, കൗൺസിലർ തോട്ടപ്പയിൽ അനിൽകുമാർ, െറസിഡൻറ്സ് അസോസിയേഷൻ ഏകോപന സമിതി സെക്രട്ടറി കെ.സി. ബാബു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. photo: basheer anu.jpg ബഷീറി​െൻറ രൂപസാദൃശ്യമുള്ള ഷണ്മുഖൻ ബഷീർ അനുസ്മരണ പരിപാടിയുടെ ഭാഗമായി വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.