പണിതിട്ടും പണിതിട്ടും പണി തീരാതെ ഹോസ്​റ്റൽ കെട്ടിടം

* െപരിക്കല്ലൂരിൽ എസ്.ടി വിദ്യാർഥികൾക്ക് നിർമിക്കുന്ന ഹോസ്റ്റൽ കെട്ടിടമാണ് മൂന്നുവർഷത്തിലേറെയായിട്ടും പൂർത്തിയാകാത്തത് * വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് നിലവിൽ വിദ്യാർഥികൾ കഴിയുന്നത് പുൽപള്ളി: പട്ടികവർഗ വിദ്യാർഥികൾക്കായി അഞ്ച് കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തി​െൻറ നിർമാണം പാതിവഴിയിൽ. ഒരു വർഷംകൊണ്ട് പണി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ കെട്ടിടം പണിയാണ് മൂന്നുവർഷത്തിലേറെയായിട്ടും തീരാത്തത്. െപരിക്കല്ലൂരിൽ നിർമാണം തുടങ്ങിയ ഹോസ്റ്റൽ കെട്ടിടത്തി​െൻറ പണി ഭാഗികമായി മാത്രമേ പൂർത്തിയായിട്ടുള്ളൂ. 50 സെേൻറാളം സ്ഥലത്ത് നാലേകാൽ കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. ഈ അധ്യയന വർഷ ആരംഭത്തിൽതന്നെ കെട്ടിടം കുട്ടികൾക്കായി തുറന്നുകൊടുക്കാൻ കഴിയുമെന്നായിരുന്നു ഏതാനും മാസം മുമ്പുവരെ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ ഈ അധ്യയന വർഷം കഴിഞ്ഞാലും കെട്ടിടം പണിയടക്കമുള്ള കാര്യങ്ങൾ കഴിയില്ലെന്ന നിലയിലാണ് കാര്യങ്ങൾ. ഈയടുത്ത് സ്വകാര്യ വ്യക്തി ത​െൻറ സ്ഥലം കൈയേറിയെന്ന് ചൂണ്ടിക്കാട്ടി ഹോസ്റ്റൽ കെട്ടിടത്തി​െൻറ വഴിയിൽ തൂൺ കുഴിച്ചിട്ടു. ഇതേതുടർന്ന് കെട്ടിട നിർമാണത്തിനാവശ്യമായ സാമഗ്രികൾ അകത്തേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയായി. ഇക്കാരണത്താലും രണ്ടു മാസത്തോളമായി പണികൾ മുടങ്ങിയിരിക്കുകയാണ്. നിലവിൽ മുള്ളൻകൊല്ലിയിലെ വാടകക്കെട്ടിടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. അസൗകര്യങ്ങൾക്ക് നടുവിലാണ് ഇവിടെ കുട്ടികൾ കഴിയുന്നത്. 50ഒാളം ആൺകുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഈ കുട്ടികളെ ഇവിടെനിന്ന് പുതിയ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ പെരിക്കല്ലൂരിലെ ഹോസ്റ്റൽ പെൺകുട്ടികളുടേതാക്കി മാറ്റാനുള്ള നീക്കവും ശക്തമാണ്. MONWDL25 െപരിക്കല്ലൂരിൽ പട്ടികവർഗ വിദ്യാർഥികൾക്കായി നിർമിക്കുന്ന ഹോസ്റ്റൽ കെട്ടിടം ഡി.വൈ.എഫ്‌.ഐ 10,000 വൃക്ഷത്തൈകള്‍ നടും കല്‍പറ്റ: പരിസ്ഥിതി ദിനത്തി​െൻറ ഭാഗമായി ജില്ലയില്‍ ഡി.വൈ.എഫ്‌.ഐ പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. ജില്ലതല ഉദ്ഘാടനം പാലക്കാമൂല ചെന്നാളി സ്‌കൂളില്‍ യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ് ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി കെ. റഫീഖ്, പ്രസിഡൻറ് കെ.പി. ഷിജു എന്നിവര്‍ പങ്കെടുക്കും. ബ്ലോക്ക് തല ഉദ്ഘാടനവും നടക്കും. മുഴുവന്‍ യൂനിറ്റുകളിലും വൃക്ഷത്തൈകള്‍ നടും. ഇതോടനുബന്ധിച്ച് ശുചീകരണ വാരാചരണവും സംഘടിപ്പിക്കും. യൂനിറ്റ് തലങ്ങളില്‍ ശുചീകരണം നടത്തും. ജലസ്രോതസ്സുകളും ആശുപത്രി പരിസരങ്ങളും വൃത്തിയാക്കും. ശുചീകരണ വാരാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച മാനന്തവാടി ജില്ല ആശുപത്രിയില്‍ നടക്കും. തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കണം മുട്ടിൽ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം കർശനമായി നടപ്പാക്കണമെന്നും ലൈഫ് മിഷൻ പദ്ധതിയുടെ മാനദണ്ഡത്തിൽ മാറ്റം വരുത്തണമെന്നും ബി.കെ.എം.യു ജില്ല സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും ബി.കെ.എം.യു സംസ്ഥാന സെക്രട്ടറിയുമായ പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നാളികേര വികസന ബോർഡ് ചെയർമാൻ എം. നാരായണൻ മാസ്റ്റർ, വിജയൻ ചെറുകര, ടി.ജെ. ചാക്കോച്ചൻ, അമ്മാത്തുവളപ്പിൽ കൃഷ്ണകുമാർ, ഡോ. അമ്പി ചിറയിൽ, സി.എസ്. സ്റ്റാൻലി, എൻ. ഫാരിസ്, മഹിതാ മൂർത്തി എന്നിവർ സംസാരിച്ചു. എസ്.ജി. സുകുമാരൻ, എം.വി. ബാബു, കെ.എം. മാത്യു എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പ്രസിഡൻറായി എസ്.ജി. സുകുമാരനേയും സെക്രട്ടറിയായി ടി.ജെ. ചാക്കോച്ചനേയും സമ്മേളനം തെരഞ്ഞെടുത്തു. MONWDL22 ബി.കെ.എം.യു ജില്ല സമ്മേളനം പി.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ------------------------------------ MONWDL24 ഗ്രാൻമ പബ്ലിക് ലൈബ്രറിക്ക് കലക്ടർ എസ്. സുഹാസ് നൽകിയ നിയമപുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.