അനാവശ്യ ഭീതി പരത്തരുത്​ -കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്നതിൽനിന്ന് എല്ലാതരം മാധ്യമങ്ങളും വിട്ടുനിൽക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആധികാരികതയുള്ള വിവരങ്ങൾ മാത്രം പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിനും തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാനും വിദഗ്ധ ഡോക്ടർമാരുടെ ടീമിനെ നിയോഗിക്കണം. ക്ലിനിക്കൽ മെഡിസിൻ, മൈക്രോബയോളജി, മോളിക്കുലർ ബയോളജി, എപ്പിഡമിയോളജി, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയാവണം ടീം രൂപവത്കരിക്കേണ്ടത്. പൊതുജനങ്ങൾ ഈ നിർദേശങ്ങൾ അനുസരിക്കുന്നതിനുള്ള ആരോഗ്യ അച്ചടക്കം പാലിക്കുകയും വേണം. മഴയുടെ വരവോടെ മറ്റു പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങൾ സുസജ്ജമാക്കണം. സാംക്രമിക രോഗങ്ങളുള്ളവരെ വേർതിരിച്ച് ആവശ്യമുള്ളവരെ മാത്രം റഫറൽ ആശുപത്രികളിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണം. ജില്ല പ്രസിഡൻറ് അശോകൻ ഇളവനി അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. അരവിന്ദൻ, എൻ. ശാന്തകുമാരി, ഡോ. ഹരികുമാർ, കെ.ടി. രാധാകൃഷ്ണൻ, കെ. രാധൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി. സതീശ് സ്വാഗതവും കെ.കെ. സത്യൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.