കണ്ടൽക്കാടുകൾ നശിപ്പിക്കുന്നു; പ്രകൃതിയുടെ പുഴസംരക്ഷണവലയം തകരുന്നു

കക്കോടി: കണ്ടൽക്കാടുകൾ നശിച്ചതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ അകലാപുഴയും പൂനൂർപുഴയും പാവയിൽപുഴയും ചെലപ്രം പുഴയുമെല്ലാം തൊഴിലാളികളെ ചതിച്ചുകൊണ്ടിരിക്കുന്നു. രണ്ടോ മൂന്നോ മണിക്കൂർ പുഴയിൽ അധ്വാനിച്ചാൽ കൂട്ടുകുടുംബം കഴിഞ്ഞുപോന്ന പത്തോ പതിനഞ്ചോ വർഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന്. ആറും ഏഴും മണിക്കൂർ പണിയെടുത്താൽ ഇരുനൂറുരൂപപോലും കിട്ടാത്ത അവസ്ഥയാണ് കണ്ടൽക്കാടുകളുടെ നാശം ഇൗ തൊഴിലാളികൾക്ക് വരുത്തിവെച്ചത്. കണ്ടൽക്കാടുകൾ നശിപ്പിച്ചതിനാൽ വിവിധയിനം ജലജീവികൾക്കും മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥ ഇല്ലാതായി. പുഴകൈയേറ്റം തുടങ്ങിയതോടെ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിക്കുകയാണ്. ഇതോടെ മലിനീകരണവും കരയിടിച്ചിലും ഉപ്പുവെള്ളത്തി​െൻറ കയറ്റവും വെള്ളപ്പൊക്കവും ഏറി. ഒരുകാലത്ത് ഇൗ ഭാഗങ്ങളിൽ കണ്ടിരുന്ന വലിയ കണ്ടലും കുറ്റിക്കണ്ടലും സുന്ദരി കണ്ടലും വള്ളിക്കണ്ടലും ഉപ്പുചുള്ളിയും ചക്കരക്കണ്ടലുമെല്ലാം അപ്രത്യക്ഷമായി. കണ്ടൽ നശിച്ചതോടെ പുഴകളിൽനിന്ന് സുലഭമായി കിട്ടിയിരുന്ന ഞണ്ടുകളും ചെമ്മീനുകളും അപൂർവമായി. പല മീനുകളും പുഴയിലേ ഇല്ലാതായി. കണ്ടൽക്കാടുകൾ ജലത്തിലൂടെ കരപ്രദേശത്തേക്ക് വ്യാപിക്കുന്ന ഉപ്പി​െൻറ അംശം തടയുന്നുവെന്ന യാഥാർഥ്യം മനസ്സിലാക്കാതെയായിരുന്നു അവ നശിപ്പിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകൻ രാജു ടി. പാവയിൽ പറയുന്നു. ഓരു ജലവും ശുദ്ധജലവും തമ്മിലുള്ള തുലനം നിലനിർത്താൻ പണ്ടുള്ളവർ കണ്ടൽ നട്ടുവളർത്തി സംരക്ഷിച്ചുപോന്നിരുന്നു. കണ്ടൽ സംരക്ഷണത്തിന് സി.ആർ.ഇസെഡ് നിയമമുണ്ടെങ്കിലും അവ ശരിയായി നടപ്പാക്കുന്നിെല്ലന്നാണ് ആക്ഷേപം. കണ്ടൽക്കാടി​െൻറ പരിസ്ഥിതി പ്രാധാന്യം അറിഞ്ഞുകൊണ്ടും അവ സംരക്ഷിക്കണമെന്ന ബോധ്യമുണ്ടായിട്ടും ഇൗ പ്രകൃതിപ്പടർപ്പുകളെ നശിപ്പിക്കുകയാണ്. പാവയിൽ നാട്ടുകാരുടെ കൂട്ടായ്മയിൽ ആയിരത്തോളം കണ്ടലുകൾ വെച്ചുപിടിപ്പിച്ച് കണ്ടൽസംരക്ഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. kandal പാവയിൽ പുഴയിൽ വെച്ചുപിടിപ്പിച്ച കണ്ടൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.