നിപ മുൻകരുതൽ: സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ പൂട്ടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ഉപകാരപ്രദമായ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ നിപയെത്തുടർന്നുള്ള മുൻകരുതലി​െൻറ ഭാഗമായി പൂട്ടി. 'കനിവ്', 'സഹായി' എന്നീ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണം ആരോഗ്യ വിഭാഗം അറിയിച്ചതനുസരിച്ച് ശനി, ഞായർ ദിവസങ്ങളിലായി പ്രവർത്തനം അവസാനിപ്പിച്ചു. തിരക്ക് കുറഞ്ഞതിനാൽ പരിസരത്തെ നാലു ഹോട്ടലുകളും പൂട്ടി. ബിരിയാണി ഹട്ട്, റെയിൻബോ, കൈരളി, വേണാട് എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി അടച്ചത്. കൂടാതെ, ചെറിയ ചായക്കടകളും ഒാറഞ്ചും മറ്റു പഴങ്ങളും വിൽക്കുന്ന കടകളും പൂട്ടിയിട്ടുണ്ട്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിച്ചിരുന്ന ഭക്ഷണകേന്ദ്രങ്ങളും ഹോട്ടലുകളും പൂട്ടിയതോെട രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. എന്നാൽ, സി.എച്ച്. സ​െൻറർ പ്രവർത്തിക്കുന്നത് രോഗികൾക്ക് ആശ്വാസമാണ്. നിരവധി പേരാണ് നോമ്പുകാലത്തും അല്ലാതെയുമായി ഭക്ഷണത്തിന് ഇൗ സംഘടനകളെ ആശ്രയിച്ചിരുന്നത്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന മുൻകരുതലി​െൻറ ഭാഗമായി ജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഭക്ഷണ വിതരണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെതന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.