കോഴിക്കോട്: പവിഴമല്ലിയുടെ ഇല കഴിച്ചാൽ നിപ വൈറസ് കാരണമുള്ള പനി മാറുമെന്ന് തെറ്റായ പ്രചാരണം. 'നിപ വൈറസ് വരുമെന്ന് നമ്മുടെ സിദ്ധന്മാർ ആയിരക്കണക്കിന് വർഷങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ട്. സിദ്ധ വൈദ്യത്തിൽ പവിഴമല്ലിയുടെ ഇല അഞ്ച് എണ്ണം 200 മില്ലി വെള്ളത്തിൽ പിച്ചി കീറിയിട്ടു ചെറുചൂടിൽ തിളപ്പിച്ച് 100 മില്ലിയാക്കി വറ്റിച്ച് രോഗിക്ക് കൊടുത്താൽ നിപ വൈറസ് മൂലമുള്ള പനിയിൽനിന്ന് രക്ഷനേടാം' എന്നാണ് പ്രചാരണം. എല്ലാവർക്കും ഷെയർ ചെയ്തുകൊടുക്കുക -കടപ്പാട് മനോജ് എന്ന് രേഖപ്പെടുത്തിയ സന്ദേശം പവിഴമല്ലിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ചിലർ വാട്സ് ആപ് വഴി പ്രചരിപ്പിക്കുന്നത്. െറസിഡൻറ്സ് അസോസിയേഷനുകളുടെയടക്കം വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് പ്രചാരണം. നിപ പ്രതിരോധമെന്നു പറഞ്ഞ് ഹോമിയോ മരുന്ന് കഴിച്ച നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് പവിഴമല്ലി ഇലയുടെ പേരിലുള്ള തെറ്റായ പ്രചാരണം. പടം.....nipa message പവിഴമല്ലിയുടെ ഇല കഴിച്ചാൽ നിപ വൈറസ് ഇല്ലാതാകുമെന്ന വാട്സ്ആപ് സന്ദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.