'അ​​ംേബാ' കുടുങ്ങി...!

Lead * കടുത്ത യാത്രാദുരിതത്തിൽ സുഗന്ധഗിരി അംബയിലേക്കുള്ള യാത്രക്കാർ * ആകെയുള്ള ഒരു കെ.എസ്.ആർ.ടി.സി ബസ് ഇടക്കിടെ വഴിയിൽ കുടുങ്ങുന്നു പൊഴുതന: ജില്ലയിലെ പട്ടികവർഗ പുനരധിവാസ മേഖലയായ പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി ഭാഗത്തേക്കുള്ള യാത്രാദുരിതം ഇരട്ടിക്കുന്നു. ഇവിേടക്കുള്ള ഏക കെ.എസ്.ആർ.ടി.സി ബസിന് ഇടക്കിടെ തകരാർ സംഭവിക്കുന്നതും റോഡി​െൻറ തകർച്ചയുമാണ് യാത്രക്കാരുടെ ദുരിതത്തിന് ആക്കംകൂട്ടുന്നത്. 524 പട്ടികവർഗ കുടുംബങ്ങളിലായി 1200ഓളം പേരാണ് സുഗന്ധഗിരിയിലെ വിവിധ മേഖലകളിൽ കഴിയുന്നത്. കൽപറ്റയിൽനിന്ന് സുഗന്ധഗിരിയിലെ അംബ വരെ നാല് ട്രിപ്പുകളായി ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് സർവിസ് നടത്തുന്നത്. ഓട്ടോറിക്ഷയും ജീപ്പും മുമ്പ് സർവിസ് നടത്തിയെങ്കിലും റോഡി​െൻറ ശോച്യാവസ്ഥയെ തുടർന്ന് നിർത്തലാക്കുകയായിരുന്നു. അതിനാൽതന്നെ കൽപറ്റയിൽനിന്ന് യാത്രക്കാരെ കയറ്റി ബസ് മാവേലികവല എത്തുമ്പോഴേക്കും അംബ, ചെന്നായ്കവല, ഒന്നാംയൂനിറ്റ്, മാങ്ങപ്പാടി, പ്ലാേൻറഷൻ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ബസിൽ കയറ്റാവുന്നതിലും ഇരട്ടിയായിരിക്കും. വർഷങ്ങളായി സുഗന്ധഗിരി മാവേലി ജങ്ഷൻ മുതൽ വൃന്ദാവൻ സ്കൂൾ വരെയുള്ള റോഡി​െൻറ തകർച്ച പൂർണമാണ്. മഴക്കാലവും കൂടി എത്തിയതോടെ കുഴികളിൽ വീണ് ബസ് അടക്കമുള്ള വാഹനങ്ങളുടെ ടയർ പൊട്ടുന്നതും മറ്റു തകരാറുകൾ സംഭവിക്കുന്നതും വർധിച്ചു. പലപ്പോഴും യാത്രക്കാർ ബസിൽനിന്ന് ഇറങ്ങി കീലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടതായും വരുന്നു. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. SUNWDL14 റോഡി​െൻറ ശോച്യാവസ്ഥമൂലം സുഗന്ധഗിരി ഭാഗത്ത് തകരാർ സംഭവിച്ച് നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസ് വടക്കനാട് കൊമ്പനായി കൂടൊരുക്കം തകൃതി * നിർമാണം പൂർത്തിയാകുന്നതോടെ കൊമ്പനെ പിടികൂടുന്നതിനുള്ള നടപടി ആരംഭിക്കും സുല്‍ത്താന്‍ ബത്തേരി: മയക്കുവെടിവെച്ച് പിടികൂടുന്ന വടക്കനാട് കൊമ്പനെ പാർപ്പിക്കാനായി മുത്തങ്ങ ആനപ്പന്തിയിൽ കൂട് നിർമാണം തകൃതി. ചെത്തിമിനുക്കിയ യൂക്കാലിപ്റ്റ്‌സ് തടികള്‍കൊണ്ടുണ്ടാക്കുന്ന ആനക്കൊട്ടിലി​െൻറ പണി തിങ്കളാഴ്ച പൂര്‍ത്തിയാകും. ആനപ്പന്തിയില്‍ 15 അടി നീളത്തിലും വീതിയിലുമാണ് കൂട് നിര്‍മിക്കുന്നത്. മെരുക്കാനായി കൂട്ടിലാക്കുമ്പോള്‍ ആനക്ക് പരിക്കേല്‍ക്കാതിരിക്കുന്നതിനാണ് ചതയുന്ന മരമായ യൂക്കാലിപ്റ്റ്സ് ഉപയോഗിച്ച് കൂട് നിർമാണം. നിർമാണം പൂർത്തിയാകുന്നതോടെ കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിക്കും. വയനാട് വന്യജീവി സങ്കേതം േമധാവി എന്‍.ടി. സാജന്‍, ആര്‍.ആര്‍.ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് നിര്‍മാണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന ഉന്നത ഉേദ്യാഗസ്ഥരുടെ യോഗത്തില്‍ കൊമ്പനെ പിടികൂടുന്നതിനുള്ള തീരുമാനമെടുക്കും എന്നാണറിയുന്നത്. രണ്ട് കൊമ്പന്മാരാണ് മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലുള്ളത്. കല്ലൂര്‍ കൊമ്പനും ആറളം കൊമ്പനും. ഒരു വര്‍ഷം മുമ്പാണ് കല്ലൂര്‍ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആറളത്തുനിന്ന് കൊമ്പനെ പിടികൂടി കൊണ്ടുവന്നത്. വടക്കനാട്, പൊന്‍കുഴി ഭാഗങ്ങളില്‍ കാവല്‍ ശക്തമാക്കിയതിനാല്‍ കൊമ്പന്‍ കര്‍ണാടക വനത്തിലാണ്. അതിര്‍ത്തിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെയാണെന്നാണ് റേഡിയോ കോളര്‍ സിഗ്നല്‍ വഴി മനസ്സിലാവുന്നത്. മുമ്പ് ആറു മണിക്കൂർ ഇടവിട്ടായിരുന്നു കൊമ്പനെ നിരീക്ഷിച്ചിരുന്നത്. ഇപ്പോൾ മണിക്കൂറുകൾ ഇടവിട്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊമ്പന്‍ തിരിച്ചെത്തിയാലുടൻ മയക്കുവെടിവെച്ച് പിടികൂടാനാണ് നീക്കം. SUNWDL10 മുത്തങ്ങ ആനപ്പന്തിയിൽ വടക്കനാട് കൊമ്പനായുള്ള കൂടി​െൻറ നിർമാണം പുരോഗമിക്കുന്നു വൃക്ഷത്തൈകൾ നട്ടു മേപ്പാടി: ലോക പരിസ്ഥിതി ദിനത്തി​െൻറ മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തി​െൻറ യുവജന വിഭാഗമായ അമൃത യുവധർമധാര മേപ്പാടി ശാഖയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. 'നാൽപാമരം നാടിന് നൽവരം' എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടി വൃക്ഷത്തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. കെ.ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. സുമേഷ് ബാബു സ്വാഗതവും ഗായത്രി നന്ദിയും പറഞ്ഞു. SUNWDL13 മേപ്പാടി അമൃത യുവ ധർമധാരയുടെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷത്തൈ നടീൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.