കോഴിക്കോട്: നിപ ഭീതിയിൽ മാസ്ക് അണിഞ്ഞ് കുറച്ചുപേർ; 'പേടിയല്ല ജാഗ്രതയാണ് വേണ്ടത്' എന്ന ആരോഗ്യവകുപ്പിെൻറ മുദ്രാവാക്യം മനസ്സിൽ ധ്യാനിച്ച് ഭൂരിപക്ഷം പേർ. നിപ ഭീതിയുെട പശ്ചാത്തലത്തിൽ നടന്ന സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷ തികച്ചും 'സമാധാന'പരമായിരുന്നു. കോഴിക്കോെട്ട വിവിധ കോളജുകളിലും സ്കൂളുകളിലുമായി ആയിരക്കണക്കിന് േപരാണ് പരീക്ഷക്കെത്തിയത്. സംസ്ഥാനത്ത് തിരുവനന്തപുരം, െകാച്ചി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. മലബാറിലെ ഭൂരിപക്ഷം േപർക്കും കോഴിക്കോട്ടായിരുന്നു കേന്ദ്രം. ശനിയാഴ്ചതന്നെ എത്തി ഉന്നത നിലവാരമുള്ള എൻ 95 മാസ്കുമായണ് ഞായറാഴ്ച ഇതരജില്ലകളിൽ നിന്നുള്ള ചിലരെത്തിയത്. ചില പരീക്ഷാർഥികൾ ഹോട്ടലിൽ മുറിയെടുക്കാതെ ബന്ധുവീടുകളിൽ താമസിച്ചു. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കരുെതന്ന് വീട്ടുകാർ കർശന നിർദേശം നൽകിയിരുന്നു. ഭയം കാരണം വരാതിരുന്നവരുമുണ്ട്. മാസ്ക് ധരിച്ച് പരീക്ഷഹാളിൽ കടക്കാനാവില്ലെന്ന് കരുതി മാസ്ക് വാങ്ങാതെ വന്നവരുമുണ്ടായിരുന്നു. എന്നാൽ, ഭാവിയിൽ െഎ.എ.എസും െഎ.പി.എസും നേടിയാൽ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽനിന്ന് മാറിനിൽക്കാനാവില്ലെന്ന യാഥാർഥ്യമുൾക്കൊണ്ട് ധൈര്യപൂർവം എത്തിയവരായിരുന്നു കൂടുതലും. കോഴിക്കോെട്ട കേന്ദ്രങ്ങളിലെ പരീക്ഷ മറ്റു ജില്ലകളിൽ നടത്തണെമന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിനും മുഖ്യമന്ത്രി പിണറായി വിജയനും പരീക്ഷ നടത്തിപ്പുകാരായ യൂനിയൻ പബ്ലിക് സർവിസ് കമീഷനും ചില വിദ്യാർഥികൾ കത്തയച്ചിരുന്നു. എന്നാൽ, ഇത് അധികൃതർ പരിഗണിച്ചില്ല. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയും രണ്ട് േപപ്പറുകളാണ് പരീക്ഷക്കുണ്ടായിരുന്നത്. ഒന്നാം പേപ്പർ അൽപം ബുദ്ധിമുട്ടായിരുന്നു. ഇതിലെ സമകാലിക സംഭവങ്ങളെക്കുറിച്ച ചോദ്യങ്ങൾ അത്ര സമകാലികമല്ലെന്ന് പരാതിയുണ്ട്. സർക്കാറിെൻറ പദ്ധതികളെക്കുറിച്ച ചോദ്യങ്ങൾ കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.